കോഴിക്കോട്: സംസ്ഥാന വനിതാ കമ്മിഷനില്‍ തീര്‍പ്പാകാതെ 14,927 പരാതികള്‍. കോവിഡ് സാഹചര്യത്തില്‍ സിറ്റിങ് നടക്കാതെ വന്നതും ഓണ്‍ലൈനില്‍ നടത്തിയ അദാലത്തുകള്‍ വിജയകരമാവാതിരുന്നതും പരാതിക്കാരോ എതിര്‍കക്ഷികളോ ഹാജരാവാതിരുന്നതുമാണ് പരാതിക്കൂമ്പാരമൊരുങ്ങാന്‍ കാരണമായത്.

വനിതാ കമ്മിഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും മേഖലാകേന്ദ്രങ്ങള്‍ ആരംഭിക്കുകയും കൂടുതല്‍ സിറ്റിങ്ങുകള്‍ നടത്തുകയും ചെയ്താല്‍മാത്രമേ ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരമുണ്ടാകൂ. മുന്‍ കമ്മിഷന്റെ കാലയളവില്‍ 42,060 കേസുകള്‍ കെട്ടിക്കിടന്നിരുന്നു.

Infographics

കുറെക്കാലം കമ്മിഷന് അധ്യക്ഷയില്ലാതിരുന്നതും പരാതികള്‍ തീര്‍പ്പാകുന്നത് വൈകാന്‍ കാരണമായി. കമ്മിഷനുമുമ്പാകെ പരാതികള്‍ കൂടിവരുന്ന സാഹചര്യമാണുള്ളത്. കമ്മിഷനു മുമ്പാകെ എത്തുന്ന പല കേസുകളും പോലീസിന് കൈമാറുന്ന സ്ഥിതിയും ഇപ്പോഴുണ്ട്. പരാതികള്‍ കഴിവതും വേഗം പരിഹരിക്കുമെന്നും അതിനായി ജില്ലകള്‍തോറും കൂടുതലായി സിറ്റിങ് നടത്തുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.

Content highlights: 14,927 complaints pending before kerala state women's commission