കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മാതൃകയായിരിക്കുയാണ് 120കാരി ഥോലി ദേവി. ജമ്മു കശ്മീരില്‍ ഉദ്ദംപൂര്‍ സ്വദേശിനിയാണ്. ഇവരെ നോര്‍ത്തേണ്‍ ആര്‍മി കമ്മാന്‍ഡര്‍ ലെഫ്റ്റന്റ് ജനറല്‍ വൈ. കെ ജോഷി ആദരിച്ചു

നഗരപ്രദേശങ്ങളില്‍ പോലും വാക്‌സിന്‍ സ്വീകരിക്കാന്‍ മടികാണിക്കുന്നവര്‍ക്ക് ഇടയില്‍ ഥോലി ദേവി മാതൃകയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ മഹാമാരികാലത്ത് ഥോലി ദേവി പ്രതീക്ഷയുടെ ശബ്ദമാണ്. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തിലുള്ളവര്‍ സ്വമേധയ വാക്‌സിന്‍ സ്വീകരിച്ചു. അദ്ദേഹം കൂട്ടിചേര്‍ത്തു.

ഥോലി ദേവിയുമായുള്ള ചിത്രങ്ങള്‍ നോര്‍ത്തേണ്‍ കമ്മാന്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി പങ്കുവെച്ചിട്ടുണ്ട്

വാക്‌സിന്‍ സ്വീകരിച്ച ഥോലി ദേവിയെ വീട്ടില്‍ പോയാണ് ആര്‍മി കമാന്‍ഡര്‍ കണ്ടത്. ഗ്രാമത്തിലെ ആരോഗ്യ പ്രവര്‍ത്തകരെയും അദ്ദേഹം അനുമോദിച്ചു.

വാക്‌സിനേഷനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ജമ്മുകശ്മീരില്‍ സൈന്യം പ്രവര്‍ത്തിക്കുകയാണ്.

Content Highlights: 120-year-old woman who received Covid-19 vaccine