നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായുടെ ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവ്. ഉന്നതവിദ്യാഭ്യാസത്തിനായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് മലാല.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം മലാല ലോകത്തെ അറിയിച്ചത്. തിങ്കളാഴ്ചയാണ് പ്രവേശനപരീക്ഷാ ഫലം യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചത്. ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവ ഉള്‍പ്പെടുന്ന പിപിഇ പ്രോഗ്രാമാണ് ഉന്നതവിദ്യാഭ്യാസത്തിനായി മലാല തിരഞ്ഞെടുത്തിരിക്കുന്നത്.

malala

ഗേള്‍ പവര്‍ ട്രിപ്പ് എന്ന കാമ്പയിനുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പര്യടനത്തിലാണ് മലാല ഇപ്പോള്‍. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയും ഡിഗ്രിപഠനത്തിനായി ഓക്‌സ്‌ഫോര്‍ഡില്‍ തിരഞ്ഞെടുത്തത് പിപിഇ ആയിരുന്നു.