അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് യാത്രപറയുന്ന ചിത്രത്തെ പരിഹസിച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെ. സന്തോഷകരമായ കാഴ്ച എന്നാണ് ഗ്രേറ്റ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തില്‍ ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.
ഹെലികോപ്ടറിലേക്കുള്ള പടിയില്‍ നിന്ന് കൈവീശി യാത്ര പറയുന്ന ട്രംപിന്റെ ചിത്രമാണ് ഗ്രേറ്റ പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ടാല്‍ ശോഭനമായ ഭാവിയുള്ള, വളരെ സന്തോഷവാനായ ഒരു വൃദ്ധനെ പോലെയുണ്ട് എന്നാണ് ഗ്രേറ്റ ട്രംപിന്റെ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
He seems like a very happy old man looking forward to a bright and wonderful future. So nice to see! pic.twitter.com/G8gObLhsz9
— Greta Thunberg (@GretaThunberg) January 20, 2021
ഗ്രേറ്റയും ട്രംപും തമ്മിലുള്ള ട്വിറ്റര്‍ പോര് മുമ്പും ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'നിങ്ങളുടെ ദേഷ്യം കുറയ്ക്കാന്‍ ഇനിയും പരിശ്രമിക്കണമെന്നും ഏതെങ്കിലും സുഹൃത്തിനൊപ്പം പഴയ ഒരു സിനിമയ്ക്കു പോകൂ, ചില്‍ ഡോണാള്‍ഡ് ചില്‍..' എന്ന് ട്വീറ്റ് ചെയ്താണ് പതിനെട്ടുകാരിയായ ഗ്രേറ്റ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപിനെ പരിഹസിച്ചത്.
Content Highlights: 'Happy Old Man' Greta Thunberg Takes mock at Donald Trump