ശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിയാനോ വായിക്കുന്ന വീഡിയോ വൈറലാകുന്നു. വോട്ടെണ്ണലിന്റെ തലേന്നാണ് 'വോട്ടെണ്ണല്‍ ദിനം അടുത്തു, ഞാനെന്റെ മാതൃരാജ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുകയാണ്.'  എന്ന കുറിപ്പോടെ മമതാ ബാനര്‍ജി ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനകം പന്ത്രണ്ടുലക്ഷത്തിലധികം വ്യൂസ് വീഡിയോ നേടിക്കഴിഞ്ഞു. 

ഗാനം 'മാ മതി മനുഷി'ന് (അമ്മ, മാതൃരാജ്യം,ജനങ്ങള്‍)സമര്‍പ്പിക്കുന്നു എന്നും മമത കുറിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമാണ് മാ മതി മനുഷ് . സമാധാനത്തിന്റേയും സ്‌നേഹത്തിന്റെയും സന്ദേശമുയര്‍ത്തുന്ന രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ഗാനമാണ് മമതാ പിയാനോയില്‍ വായിക്കുന്നത്. കലാപരമായ നിരവധി കഴിവുകള്‍ ഉളള വനിതയാണ് മമത ബാനര്‍ജി. എഴുത്ത്, ചിത്രരചന, ഉപകരണസംഗീതം തുടങ്ങി വിവിധ മേഖലകളില്‍ അവര്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളതാണ്. 

ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി വന്‍ നേട്ടം കൈവരിച്ചിരുന്നു. 2014ല്‍ 2 രണ്ട് സീറ്റ് മത്രമുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 18 സീറ്റായാണ് അത് വര്‍ധിപ്പിച്ചത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റാണ് നേടാനായത്. ആകെ 42 സീറ്റാണ് പശ്ചിമ ബംഗാളിലുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് ഉണ്ടായ തിരിച്ചടിക്ക് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയായി തുടരാന്‍ ആഗ്രഹമില്ലെന്നും അത് നേരത്തെതന്നെ പാര്‍ട്ടിയെ അറിയിച്ചിരുന്നെന്നും മമതാ ബനര്‍ജി അറിയിച്ചിരുന്നു.

Content Highlights: West Bengal CM Mamata Banerjee Seen playing piano