സാമൂഹികമാധ്യമങ്ങളിൽ സജീവമാണ് സെലിബ്രിറ്റി മേക്അപ് ആർട്ടിസ്റ്റും ട്രാൻസ്ജെൻ‍ഡർ ആക്റ്റിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ. ഇല്ലായ്മയിൽ നിന്ന് വളർന്നുവന്നതിനെക്കുറിച്ചും മേക്അപ്പിലൂടെ സെലിബ്രിറ്റി ലോകത്തേക്ക് കടന്നതിനെക്കുറിച്ചുമൊക്കെ രഞ്ജു മുമ്പ് പറഞ്ഞിട്ടുണ്ട്. പുരുഷ ശരീരത്തിൽ നിന്ന് കടന്നുവന്ന് സർജറിയിലൂടെ സ്ത്രീയായി മാറിയതിനെക്കുറിച്ചും രഞ്ജു പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹവും പ്രണയവും സംബന്ധിച്ച് ഉയരുന്ന ​ഗോസിപ്പുകളോട് പ്രതികരിക്കുകയാണ് രഞ്ജു രഞ്ജിമാർ. 

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രഞ്ജു ​ഗോസിപ്പുകൾക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. വിവാഹം കഴിക്കണമെന്ന് തോന്നിയാൽ അതു തുറന്നു പറയാൻ മടിയില്ലെന്നും എന്നാൽ‌ വിവാഹത്തെപ്പറ്റി താൻ ചിന്തിക്കുന്നേ ഇല്ലെന്നും രഞ്ജു കുറിച്ചു.  വിവാഹമെന്നത് എന്താണെന്നും അത് നമ്മൾക്ക് തരുന്ന ഉത്തരവാദിത്വവും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വ്യക്തിയാണ്. ഞങ്ങളിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായി എനിക്കറിയാം. വിവാഹ ജീവിതം സക്സസ് അല്ല എന്നല്ല ഞാൻ പറയുന്നത്, പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിന് തൽക്കാലം ഞാൻ ഇല്ല- രഞ്ജു കുറിച്ചു.

കുറിപ്പിലേക്ക്...

ഗോസിപ്പുകൾ പടച്ച് വിടുന്നവരുടെ ശ്രദ്ധയ്ക്ക്, എനിക്കൊരു വിവാഹം കഴിക്കണം എന്ന് തോന്നിയാൽ അത് നിങ്ങളോട് പറയുവാൻ എനിക്ക് ഒരു മടിയുമില്ല അതൊരിക്കലും ഒളിക്കേണ്ട ആവശ്യവുമില്ല, എന്റെ പല ഇന്റർവ്യൂകളിലും ഞാൻ പറഞ്ഞിട്ടുണ്ട് വിവാഹത്തെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല അത്തരം കാര്യങ്ങൾ എന്റെ ചിന്തയിൽ ഇല്ല എന്ന്, എന്നാൽ ഈ അടുത്തു എന്നോട് ചിലർ പറയുകയുണ്ടായി,

രഞ്ജു രഞ്ജിമാറിനു വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്ന്, ഉടനെ വിവാഹം ഉണ്ടാകുമെന്നും കേട്ടപ്പോൾ സുഖം തോന്നി വിദേശത്ത് ഹാ ഹാാാ എന്ത് രസം എനിക്ക് വില കൂടിയ car, വീട് ഇവയൊക്കെ വാങ്ങി തരുന്നത് അയാളാണത്രെ , അല്ല അപ്പോൾ ഞാൻ പണിയെടുക്കുന്നത് ചോരക്കാൻ ആണോ ---- കളെ,

സഹോദരങ്ങളെ വളരെ വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ വിവാഹമെന്നത് എന്താണെന്നും അത് നമ്മൾക്ക് തരുന്ന ഉത്തരവാദിത്വവും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാൻ, ആരെയെങ്കിലും വിവാഹം കഴിച്ച പേരിനു വേണ്ടി ജീവിക്കാനോ, പ്രഹസനം കാണിക്കുവാനും ഞാൻ തയ്യാറല്ല കാരണം ഞാൻ എന്നെ പറ്റി കൂടുതൽ മനസ്സിലാക്കിയിട്ടുണ്ട്, ഈ സമൂഹത്തെ പറ്റി കൂടുതൽ പഠിച്ചിട്ടുണ്ട്, ഞങ്ങളിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായി എനിക്കറിയാം, എനിക്ക് ഊഹിച്ചെടുക്കാൻ എടുക്കാൻ കഴിയും, ഒരുതരം ക്യൂരിയോസിറ്റിയിൽ നിന്ന് ഉടൻ എടുക്കേണ്ടതല്ല വിവാഹം,, ഞങ്ങൾക്കിടയിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം പ്രണയങ്ങളും വിവാഹങ്ങളും ആയുസ്സിന്റെ കാര്യത്തിൽ വളരെ വീക്ക് ആണ്, എന്നുകരുതി വിവാഹ ജീവിതം സക്സസ് അല്ല എന്നല്ല ഞാൻ പറയുന്നത്, പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിന് തൽക്കാലം ഞാൻ ഇല്ല,

ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമർശിക്കാനും കഥകൾ ഉണ്ടാക്കാനും നിങ്ങൾ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാൻ ശ്രമിക്കൂ,, അല്ലെങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി പഠിക്കാൻ ശ്രമിക്കൂ ഒരാളെ പറ്റി എന്ത് തോന്നിയവാസം പറയാം എന്നുള്ള നിങ്ങളുടെയൊക്കെ ധാരണയ്ക്ക് മുൻപിൽ തലകുനിച്ച് പതറാൻ ഉള്ളതല്ല എന്റെ ജീവിതം, എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വളരെ വ്യത്യസ്തമാണ് ഈ വേദനകളും വേദനകളും സഹിച്ച് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നുവെങ്കിൽ ഇതിനേക്കാളേറെ കഷ്ടപ്പാടുകൾ ഞാൻ സഹിച്ചിട്ടുണ്ട് ഇനിയും സഹിക്കും, അപ്പോൾ പറഞ്ഞു വന്നത് മറ്റൊന്നുമല്ല, എനിക്ക് പ്രണയം ഉണ്ടെങ്കിൽ, എനിക്ക് വിവാഹം ഉണ്ടെങ്കിൽ അതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ്, നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക എന്റെ പുറകെ നടക്കാതെ വിഡ്ഢികൾ.

Content Highlights:transgender renju renjimar, celebrity makeup artist renju, renju renjimar makeup artist