ന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ നാലുകരുത്തരായ വനിതകളെ കുറിച്ച് റോബര്‍ട്ട് വദ്ര എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വനിതാദിനത്തിലാണ് തന്റെ ജീവിതത്തിലെ നാലുസ്ത്രീകളെ കുറിച്ച് റോബര്‍ട്ട് മനസ്സുതുറന്നത്. 

എന്റെ അമ്മ, അമ്മായിയമ്മ, എന്റെ ഭാര്യ, മകള്‍ - നാലുകരുത്തരായ വനിതകള്‍ എനിക്കു ചുറ്റുമുണ്ട് എന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കഠിനാധ്വാനികളായ, ഉശിരുള്ള, സഹാനുഭൂതിയും ദൃഢനിശ്ചയവുമുള്ളവര്‍- അവരെക്കുറിച്ചുള്ള നാല് സൂചകപദങ്ങള്‍ ഇവയാണ്. തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട, ബിസിനസ്, സയന്‍സ്, ഫിനാന്‍സ്, സ്‌പോര്‍ട്‌സ് എന്നീ മേഖലകളില്‍ വെന്നിക്കൊടി പാറിച്ച മറ്റനേകം സ്ത്രീകളെയും എനിക്കറിയാം.- വദ്ര കുറിക്കുന്നു

വനിതാദിനം മാത്രമല്ല എല്ലാ ദിവസവും സ്ത്രീകളുടേതാകട്ടെ എന്നും വദ്ര തന്റെ സന്ദേശത്തില്‍ പറയുന്നു. സ്ത്രീകളുടെ സ്വപ്‌നങ്ങളുടെ സുരക്ഷിതമായ ഒരു ഇടമായി ഇന്ത്യമാറട്ടെ എന്നും പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. 

അമ്മ മൗറീന്‍ വദ്രയ്ക്കും അമ്മായിയമ്മ സോണിയ ഗാന്ധിക്കുമൊപ്പം റോബര്‍ട്ട് നില്‍ക്കുന്ന ചിത്രവും പ്രിയങ്കയുടെയും മകളുടെയും ചിത്രവും തന്റെ കുറിപ്പിനൊപ്പം റോബര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്. 

Content Highlights: Surrounded by four Women, Robert Vadra Facebook Post, International Women's Day 2019