ര്‍ത്താവിനൊപ്പമുള്ള ഒരു പഴയചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ ആശ്ചര്യപ്പെടുത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ഈ ആഴ്ചയും സ്മൃതി പുതിയൊരു പോസ്റ്റുമായി ഫോളോവേഴ്‌സിനെ കൈയിലെടുത്തിരിക്കുകയാണ്. 

ഇത്തവണ ഭര്‍ത്താവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചെറുപ്പകാലത്തെ ഫോട്ടോ ഷെയര്‍ ചെയ്യുകയായിരുന്നു സ്മൃതി. 'എന്റെ എല്ലാ രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരന്‍ ഒന്നൊന്നായി ആ രഹസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്.' എന്ന കുറിപ്പോടെയാണ് സ്മൃതി ഭര്‍ത്താവ് സുബിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.