കമലഹാസനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ച് മകള്‍ ശ്രുതി ഹാസന്‍. 'എന്റെ പ്രിയപ്പെട്ട അച്ഛനൊപ്പം ഗാനമാലപിച്ച രസകരമായ സായാഹ്നം' എന്ന കുറിപ്പോടെയാണ് അച്ഛനും മകളും തമ്മിലുള്ള രസകരമായ നിമിഷം ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

പിയാനോ വായിക്കുന്ന ശ്രുതിക്കരികിലിരുന്ന് തലയാട്ടി പുരികം വെട്ടിക്കുന്ന ഉലകനായകന്റെ വീഡിയോ ആരിലും ചിരിയുണര്‍ത്തും. 

പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ ഇരുവരുടേയും ആരാധകര്‍ ഏറ്റെടുത്തു. നാലുലക്ഷത്തിലധികം തവണ കണ്ടുകഴിഞ്ഞ വീഡിയോ അഞ്ഞൂറോളം കമന്റുകളും നേടിയിട്ടുണ്ട്.

Content Highlights: Shruthi Haasan, Kamal Haasan