നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടി സീമ.ജി നായർ നടത്തുന്നത്. കാൻസർ രോ​ഗികൾക്കു വേണ്ടി സീമ മുന്നിട്ടിറങ്ങുന്നതും പലപ്പോഴും വാർത്തയിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ അന്തരിച്ച നടി ശരണ്യക്ക് വേണ്ടി ഒരിക്കൽ സമൂഹമാധ്യമത്തിന് മുന്നിൽ കൈകൂപ്പിയതുപോലെ വീണ്ടും സഹായം തേടുകയാണ് സീമ. ഇക്കുറി നെടുങ്കണ്ടം സ്വദേശിയായ അഥീന എന്ന പെൺകുട്ടിക്ക് വേണ്ടിയാണ് സീമ ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർഥിച്ചിരിക്കുന്നത്.

അഥീനയെ നേരിട്ടു കണ്ടിരുന്നുവെന്നും നടി ശരണ്യയുടെ മരണത്തെക്കുറിച്ച് അവൾ അറിഞ്ഞിരുന്നില്ലെന്നും സീമ പറയുന്നു. ഇതിനകം ഒമ്പതോളം സർജറികളാണ് അഥീനയ്ക്കു ചെയ്തത്. എല്ലാത്തിനുംകൂടി നാൽപതുലക്ഷത്തിനു മേൽ ചെലവായിക്കഴിഞ്ഞു. കൂൾബാറിൽ നിന്ന് ജീവിതവരുമാനം കണ്ടെത്തിയിരുന്ന അഥീനയുടെ കുടുംബത്തിന്റെ മുന്നോട്ടുപോക്കിന് എല്ലാവരും സഹായിക്കണമെന്നു പറയുകയാണ് സീമ.

കുറിപ്പിലേക്ക്... 

എന്റെ പ്രിയപ്പെട്ട അഥീന.. പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ നെടുങ്കണ്ടം എന്ന മലയോരഗ്രാമത്തിൽ നിന്നും, ഒരുപാട് പ്രതീക്ഷയോടെയാണ്‌ അവൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കായി പ്രവേശിച്ചത്.. ജോലി ചെയ്തു തുടങ്ങുമ്പോൾ അവളുടെ പ്രിയപ്പെട്ട അച്ചനും അമ്മക്കും തണലാകാൻ സാധിച്ചല്ലോ എന്ന സമാധാനം ആയിരുന്നു.. പക്ഷെ ആ സമാധാനം അധികം നീണ്ടില്ല.. ക്ഷണിക്കാതെ വന്ന കഴുത്ത് വേദന ആയിരുന്നു തുടക്കം.. CLIVALCHORDOMA (ക്ലൈവല്‍ കോര്‍ഡോമ) എന്ന അതിഥിയിലൂടെ ആ കുടുംബത്തിന്റെയും അഥീനയുടേയുടെയും സ്വപ്നങ്ങൾ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു.. ഒരു വർഷത്തിനിടെ 9 സർജറികൾ.. ഏകദേശം 40 ലക്ഷത്തിനുമേൽ ചിലവായിക്കഴിഞ്ഞു.. നെടുങ്കണ്ടത്തുണ്ടായിരുന്ന ഒരു കൂൾബാർ അതിൽ നിന്നും ജീവിതം കണ്ടെത്തിയിരുന്ന ആ കുടുംബത്തിനു ഇനി മുന്നോട്ടുള്ള ഓരോ ചുവടു വെയ്‌പും ചോദ്യ ചിഹ്‌നമാണ്.. കുറച്ചു ദിവസങ്ങൾക്കു മുന്നേ അഥീനയുടെ അമ്മയുടെ ഫോൺ എനിക്ക് വന്നിരുന്നു.. അവൾക്കു എന്നെ ഒന്ന് കാണണം എന്ന്.. ഞാൻ പോയി അവളെ കണ്ടിരുന്നു.. കുറച്ചു സമയം അവളുടെ അടുത്ത് ചിലവഴിച്ചു.. ഇടയ്ക്കിടെ അവൾ ചോദിച്ചു ശരണ്യക് എങ്ങനെ ഉണ്ടെന്ന്.. ശരണ്യ പോയത് അവൾ അറിഞ്ഞിരുന്നില്ല, വേദന കടിച്ചമർത്തി ശരണ്യ സുഖമായി ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞു.. ഞാൻ തിരികെ പോരുമ്പോൾ "പോകുവാണോ " എന്ന ചോദ്യത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു.. എത്രയും വേഗം തിരികെ വരുമെന്നു പറഞ്ഞു ഞാൻ ഇറങ്ങുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ കിരണങ്ങൾ ഉണ്ടായിരുന്നു.. അവളുടെ ജീവൻ പിടിച്ചുനിർത്താൻ നമ്മൾക്കൊന്ന് ഒരുമിച്ചാലോ.. അവളുടെ സ്വപ്നങ്ങൾ പൂവണിയിക്കാൻ നിങ്ങൾ എല്ലാരും ഉണ്ടെന്ന പ്രതീക്ഷയിൽ ഞാൻ നിർത്തട്ടെ, സ്നേഹത്തോടെ സീമ..
(Post Date : 25/09/2021)
ബാങ്ക് അക്കൌണ്ട് വിവരങ്ങൾ:- 
ADHEENA JOHN
A/C No : 32809748202
IFSC : SBIN 0070216
STATE BANK OF INDIA
NEDUMKANDAM BRANCH
GooglePay : 8281025404

Content Highlights: seema g nair facebook post about cancer patient adheena