ന്നര വയസ്സുള്ള ഒരാണ്‍കുട്ടിയെ ആലിംഗനം ചെയ്ത് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. നുസ്രത്ത് ജഹാന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗം. 

നുസ്രത്ത് തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വാത്സല്യത്തോടെ കുഞ്ഞിനെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ചെയ്യുന്ന മൂന്ന് ചിത്രങ്ങളാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്. 'ഒന്നരവയസ്സുള്ള ബലൂണ്‍ വില്‍ക്കുന്ന ഈ കുഞ്ഞ് എന്റെ വാരാന്ത്യം വളരെയേറെ പ്രത്യേകതയുള്ളതാക്കി.'  ചിത്രം പങ്കുവെച്ചുകൊണ്ട് നുസ്രത്ത് കുറിച്ചു. 

നിരവധി പേരാണ് നുസ്രത്തിനെ അഭിനന്ദിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ നല്ലൊരു വ്യക്തിയാണ് എന്നും മറ്റുള്ളവരെ സ്‌നേഹിക്കാന്‍ സാധിക്കുന്ന നല്ലൊരു മനസ്സിനുടമയാണെന്നുമെല്ലാം അഭിപ്രായപ്പെടുന്നവരുണ്ട്. 

Content Highlights: Nusrat Jahan shares a picture with a balloon selling boy wins the heart of social media