കേരളത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തിക്കൊണ്ടാണ് 2018ല്‍ നിപാ വൈറസ് ദക്ഷിണേന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോട്ടും മലപ്പുറത്തുമായി വ്യാപിച്ച നിപ മൂലം പതിനേഴോളം പേരാണ് മരണമടഞ്ഞത്. നിപ രോഗികളെ സേവിച്ച് രോഗബാധിതയായി മരണമടഞ്ഞ സിസ്റ്റര്‍ ലിനിയെ ഇന്നും മലയാളി മറന്നിട്ടില്ല. ഇപ്പോഴിതാ ലിനി സിസ്റ്ററെ ഓര്‍ത്തുകൊണ്ട് നിപയെ അതിജീവിച്ച അജന്യ എന്ന നഴ്സ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് അജന്യ ലിനിയെ ഓര്‍മിക്കുന്നത്. ലിനി വിട്ടുപിരിഞ്ഞിട്ട് രണ്ടു വര്‍ഷമായെന്നും ആതുരസേവന രംഗത്തിന് അവര്‍ നല്‍കിയ സംഭാവന വളരെ വലുതാണെന്നും അജന്യ കുറിക്കുന്നു. നിപയുടെ അതിജീവനകാലം കടന്ന മലയാളികള്‍ ഒരുകാലത്തും ലിനിയെ മറക്കില്ലെന്നും അജന്യ കുറിക്കുന്നു. 

നിപയെ അതിജീവിച്ച തന്റെ ജീവിതം, ബോധരഹിതയായി കിടക്കുമ്പോള്‍ ആശുപത്രിയില്‍ പരിപാലിച്ച ഡോക്ടര്‍മാരോടും രാവും പകലുമെന്നില്ലാതെ നാടിനു വേണ്ടി പ്രയത്നിക്കുന്ന ആരോഗ്യമന്ത്രി ഷൈലജ ടീച്ചറോടും മുഖ്യമന്ത്രിയോടും കുടുംബത്തോടുമൊക്കെ കടപ്പെട്ടിരിക്കുന്നതാണെന്നും അജന്യ പറയുന്നു. 

അജന്യയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് മെയ് 21. സിസ്റ്റര്‍ ലിനി നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം.ആതുര സേവന രംഗത്തിന് ലിനി സിസ്റ്റര്‍ നല്‍കിയ സംഭാവന വളരെ വലുതാണ്.നിപയുടെ അതിജീവന കാലം കടന്നു വന്ന മലയാളികള്‍ ആരും ആ മുഖം മറന്നും കാണില്ല.                 

ലിനിസിസ്‌ററര്‍ , ഇന്നും എന്നും ഞങ്ങളിലൂടെ  ജീവിക്കും

ഒരു  Nipha survivor എന്ന നിലയില്‍ എന്റെ ഈ ജീവിതം ഒത്തിരി പേരോടുള്ള കടപ്പാടു കൂടിയാണ്. ബോധരഹിതയായി ആശുപത്രിക്കിടക്കയിലെ എന്നെ പരിചരിച്ച നേഴ്മാരോടും ഡോക്ടേഴ്‌സിനോടു  രാവും പകലും  നമുക്ക്‌ വേണ്ടി പ്രയത്‌നിക്കുന്ന ആരോഗ്യ മന്ത്രി ശൈലജ ടീച്ചറി നോട് നമ്മുടെ നാടിന് താങ്ങും കരുത്തും നല്‍കിയ ബഹുമാന്യനായ മുഖ്യമന്ത്രിയോട്, ഊണും ഉറക്കവുമില്ലാതെ എനിക്കരികില്‍ നിന്നും കുടുംബത്തോടും....:
അങ്ങനെ ഒത്തിരി പേരോടും....  

ഈ ദിനത്തിന്റെ മഹത്വം നാം ഓരോരുത്തരും മറക്കാതിരിക്കുക കാരണം ആരോഗ്യ മേഖലയിലുള്ളവരുടെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.             

നാം ഇപ്പോള്‍ കടന്നു പോയി കൊണ്ടിരിക്കുന്ന ഓരോ ദിനവും ജാഗ്രതയുടതു കൂടിയാണ്, ഒരു തരത്തില്‍ അതിജീവനത്തിന്റെതും ഏറ്റവും സ്‌നേഹസന്നദ്ധമായ കരങ്ങള്‍ നമ്മുക്ക് ചുറ്റിലും ഉള്ളപ്പോള്‍ ഈ ജനത എങ്ങനെയാണ് തോല്‍ക്കുക.

നമ്മള്‍ അതിജീവിക്കും... 

And am 
Really proud to be said that... 'Iam a Nurse'

lini

Content Highlights: Nurse Ajanya Facebook post about Sister Lini