ക്കളേ നിങ്ങളുടെ അമ്മയും അപമാനിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്വന്തം മക്കളോട് പറഞ്ഞ മേരി കോം ന് ഇടിക്കൂട്ടിനുള്ളില്‍ ആര്‍ത്തവത്തിന് അയിത്തമുണ്ടായിരുന്നില്ല, തന്റെ മുലകള്‍ക്ക് പ്രശ്‌നമുണ്ടാകുമെന്ന പേടിയുണ്ടായിരുന്നില്ല. കേരളത്തിലെ സ്ത്രീകള്‍ ഇന്നും ആര്‍ത്തവത്തിന് അയിത്തം കല്പിക്കുമ്പോഴാണ് മേരി കോം ഇടിക്കൂട്ടിലെ ആര്‍ത്തവമുള്ള ദൈവമാകുന്നത്. കുടുംബത്തിനേക്കാള്‍ വലുത് കരിയറാന്നു പറയുന്ന മേരി കോം 'ദൈവ'മാണെന്ന് പറയാം. ആര്‍ത്തവമൊക്കെയുള്ള ഒരു കായിക ദൈവമെന്ന് പറയുകയാണ് കോളേജ് അധ്യാപകനായ യാക്കോബ് തോമസ്. 

യാക്കോബ് തോമസിന്റെ കുറിപ്പ് വായിക്കാം..

ബോക്‌സിംഗ് കളിച്ചാല്‍ സ്ത്രീകളുടെ മുലയ്ക്ക് പ്രശ്‌നമുണ്ടാകും എന്നു പറഞ്ഞ് യൂറോപ്പിലൊരുകാലത്ത് സ്ത്രീകളെ വിലക്കിയിരുന്നത്രേ. സ്ത്രീകള്‍ വന്‍തോതില്‍ ബോക്‌സിംഗിലേക്ക് വന്നത് തടയാനാണ് ഇത്തരമൊരു വിലക്ക് കൊണ്ടുവന്നതെന്ന് വസ്തുത. ഏതായാലും ആ ആചാരമിപ്പോളില്ല എന്നറിയാം. ഇവിടെ പരിപാവനമായ ഇന്ത്യന്‍സംസ്‌കാരമനുസരിച്ച് മക്കളെയും നോക്കി വീട്ടിലിരിക്കേണ്ട 'ഒരമ്മ'യാണ് തന്റെ കരിയറിനെ നിരന്തരം പൊളിച്ചെഴുതി ബോക്‌സിംഗില്‍ നേട്ടങ്ങളുടെ കൂമ്പാരമൊരുക്കുന്നത്. ഇവരെക്കുറിച്ചൊക്കെ നമുക്ക് എന്തുപറയാനുണ്ട്? സച്ചിന്‍ ദൈവമാണെന്നു പറയുന്ന ഫാന്‍സുകളൊക്കെ ഇവരെക്കുറിച്ച് എന്തൊക്കെ പറയും? ഏതായാലും കുടുംബത്തിനേക്കാള്‍ വലുത് കരിയറാന്നു പറയുന്ന മേരി കോം 'ദൈവ'മാണെന്ന് പറയാം. ആര്‍ത്തവമൊക്കെയുള്ള ഒരു കായിക ദൈവം.

Content Highlights: womens world-boxing championships mary kom, Mery Kom Praised as the God With Menstruation Yacob Thomas Writes