കേരളം മുഴുവന്‍ മലബാറിന് കൈത്താങ്ങുമായി ഒരുമിച്ച് നില്‍ക്കുകയാണ്. കുഞ്ഞ് മനസുകളില്‍ പോലും പരസ്പരം സഹായിക്കുന്നതിന്റെ നന്മ നിറഞ്ഞു നില്ക്കുന്ന സമയം. ഒരുപാട് നന്മ മനസുകളെ നേരിട്ട് കാണുകയാണ് ഇപ്പോള്‍ കേരളം. ഇതിനിടിയിലാണ് ആലുവ തായിക്കാട്ടുകരയിലെ കളക്ക്ഷന്‍ സെന്ററില്‍ എത്തിയ ചേച്ചിയും കുഞ്ഞനിയനും തങ്ങളുടെ കുടുക്കയിലെ നാണയത്തുട്ടുകള്‍ മുഴുവന്‍ മലബാറിന് ഒരു കൈത്താങ്ങിനായി നല്കി. തന്റെ കൈയില്‍ ഉണ്ടായിരുന്ന നൂറിന്റെയും 20-ന്റെയും നോട്ടുകള്‍ മുഴുവന്‍ അനുജന് ആദ്യം നല്കി.
ചേച്ചിയാകട്ടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ബാക്കി നാണയത്തുട്ടുകള്‍ മേശയുടെ മുകളിലേയ്ക്ക് വാരിയിട്ടു കൊണ്ടിരുന്നു. അവസാന തുട്ടുകള്‍ നല്കുന്നതിനിടയില് 5 വയസുള്ള കുഞ്ഞനിയന് ചേച്ചിയുടെ കയ്യില്‍ മുറുകെ പിടിച്ച് 'മുഴുവന്‍ കൊടുക്കല്ലേടി' എന്നു പറയുകയായിരുന്നു.നിഷ്കളങ്കമായ അവന്റെ പറച്ചിലു കേട്ട് എല്ലാവരും ഒരു നിമിഷം ചിരിച്ചുപോയി. അവസാനത്തെ ഏതാനം തുട്ടുകള്‍ കുഞ്ഞികൈ കൊണ്ട് തിരികെ ബാഗിലെടുത്തിടുകയും ചെയ്തു. ആ കുഞ്ഞുമനസുകളുടെ നന്മ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
Content Highlights: facebook post about kerala flood 2019