ഓം ശാന്തി ഓം ചിത്രം പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ദീപികയുടെ അതിമനോഹരമായ ചിത്രം പങ്കുവെച്ച് സംവിധായിക ഫറാ ഖാന്‍. ഓം ശാന്തി ഓമിലെ നായിക കഥാപാത്രത്തെ താന്‍ കണ്ടെത്തിയത് ഈ ഫോട്ടോ ഷൂട്ടിലാണെന്ന് ഫറ പറഞ്ഞു. 

'ദീപിക പദുക്കോണിന്റെ ആദ്യ ഫോട്ടോ ഷൂട്ട്. ഞാനെന്റെ ശാന്തിപ്രിയയെ കണ്ടെത്തിയ ആദ്യചിത്രം.'  ഫറ കുറിച്ചു. ഇതുപോലെ ഷാരൂഖിന്റെ ചിത്രവും ഓം ശാന്തി ഓമിന്റെ വാര്‍ഷികദിനത്തില്‍ ഫറാ ഖാന്‍ പങ്കുവെച്ചിരുന്നു.

Content Highlights: Deepika Padukone, Farah Khan, Sharookh Khan, Om Shanti Om