ഗൃഹലക്ഷ്മി മറയില്ലാതെ മുലയൂട്ടാം കാമ്പെയിനെ പിന്തുണച്ച് ചലച്ചിത്ര താരം സെലീന ജെയ്റ്റ്‌ലി. മൂന്ന് മക്കളുടെ അമ്മയാണ് താനെന്നും കുഞ്ഞ് വിശന്നുകരഞ്ഞാല്‍ എവിടെ വച്ചാണെങ്കിലും എപ്പോഴാണെങ്കിലും താന്‍ മുലയൂട്ടുമെന്നും സെലീന കുറിച്ചു. 

കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ ആളുകള്‍ എന്തുകരുതുമെന്നോ, മേയ്ക്കപ്പണിഞ്ഞിട്ടുണ്ടോ എന്നോ, ഞാന്‍ സുന്ദരിയായി ഇരിക്കുകയാണെന്നോ, ഞാന്‍ ചെയ്യുന്നത് രാഷ്ട്രീയപരമായി ശരിയാണെന്നോ നോക്കില്ലെന്നും അവര്‍ പറയുന്നു. 

സുപ്രധാനമായ ഒരു ചുവടുവെയ്‌പ്പെടുത്ത ഗൃഹലക്ഷ്മിയെയും മാതൃഭൂമിയെയും അഭിനന്ദിക്കാനും താരം മറന്നില്ല. 

Content Highlights: Grihalakshmi Breastfeeding Campaign, Celina Jaitly