ര്‍മ്മകളുണര്‍ത്തുന്ന സമ്മാനങ്ങളെക്കുറിച്ച് പങ്കുവച്ച് കഥാകാരി അഷിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്‌നേഹം തന്നെ സ്‌നേഹത്താല്‍ എഴുതിയത് എന്ന തന്റെ പുസ്തകത്തില്‍ നിന്നുള്ള വരികളാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പിന്നാലെ നടന്ന് പറഞ്ഞ് പറഞ്ഞ് തന്നെ മൂക്കുത്തിയിടാന്‍ നിര്‍ബന്ധിച്ചത് മാധവിക്കുട്ടിയായിരുന്നെന്ന് അഷിത പറയുന്നു. നിത്യന്‍ സമ്മാനിച്ച തുളസിക്കതിര്‍ ഇന്നും താന്‍ വാടാതെ സൂക്ഷിക്കുന്നുണ്ടെന്നും പോസ്റ്റിലുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

മാധവിക്കുട്ടിയാണ് എന്നെ മൂക്കുത്തി ഇടുവിച്ചത്, പിന്നാലെ നടന്നു നടന്ന് പറഞ്ഞുപറഞ്ഞ് - ഇത് അവരുടെ അടയാളമാണ് , സമ്മാനമാണ്. നിത്യന്‍ മൂക്കുത്തിയേക്കാള്‍ തിളക്കമുള്ള ചിരിയോടെ ഒരു തുളസിക്കതിര്‍ സമ്മാനിച്ചു. അത് ഇന്നും വാടാതെ ഇരിപ്പുണ്ട്. 
ഇന്ന് ആരവമൊഴിഞ്ഞു .
കത്തുകള്‍ ഞാനുപേക്ഷിച്ചു.
സുഹൃത്തുക്കള്‍ ഓരോരുത്തരായി യാത്ര പോലും പറയാതെ പോകുന്നു. ഇങ്ങിനെ ഈ ദിവസങ്ങള്‍ .
ഞാനും എന്റെ ഏകാന്തതയും ബാക്കി. 
ഒന്നിനും ഉറപ്പില്ല. 
ഒറ്റക്കിരിക്കുമ്പോള്‍ എതിരെ ദൈവം വന്ന് ഇരിക്കും. അഗാധമായ മൗനത്തില്‍ ഞങ്ങള്‍ കൈകോര്‍ക്കും. നഷ്ടമായതെല്ലാം എന്നില്‍ വീണ്ടും പൂക്കും . 
-ടി.പാര്‍വതിക്ക് എഴുതിയ കത്തില്‍ നിന്ന്
('സ്‌നേഹം തന്നെ സ്‌നേഹത്താല്‍ എഴുതിയത്', പുതിയ എഡിഷന്‍ മാതൃഭൂമി ബുക്‌സില്‍ നിന്നും ഉടനെ )

ashita

Content Highlights: AshitaPK,Madhavikkutty, Mookuthi, FB Post