സ്വവര്‍ഗാനുരാഗിയായ ഒരാളെ ഭര്‍ത്താവായി ലഭിച്ച ഒരു യുവതി തന്റെ ആ ജീവിതത്തില്‍ താന്‍ നേരിട്ട കഷ്ടതകളെക്കുറിച്ച് വിശദമാക്കുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ ഫെയ്സ്ബുക്ക്  പേജിലൂടെ.

ങ്ങളുടെ  വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് അദ്ദേഹം ദുബായില്‍ നിന്ന് വന്നത്. ആ സമയത്തും അദ്ദേഹത്തില്‍ ഉന്‍മേഷം ഇല്ലായിരുന്നു. എന്തോ നഷ്ടപ്പെട്ട പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. 

വിവാഹദിവസം എത്തിച്ചേര്‍ന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്‍െ മുന്‍പില്‍ മുട്ടുകുത്തി പ്രൊപ്പോസ് ചെയ്തു. എന്റെ പ്രണയാഭ്യര്‍ഥനയ്ക്ക് അദ്ദേഹം ചെവികൊടുത്തില്ല. ഒന്നും മിണ്ടാതെ അവിടെ നിന്ന് മാറിക്കളഞ്ഞു. ഞാന്‍ ആകെ തകര്‍ന്നുപോയി. അദ്ദേഹമൊരു ലജ്ജാശീലനായിരിക്കുമെന്ന് പറഞ്ഞ് എന്റെ സഹോദരന്റെ ഭാര്യ എന്നെ സമാധാനിപ്പിച്ചു. 
 
ആദ്യരാത്രിയില്‍ ഞങ്ങള്‍ തമ്മില്‍ ലൈംഗികബന്ധമുണ്ടായില്ല. പക്ഷേ, തന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി തനിക്കൊരു കുഞ്ഞിനെ വേണമെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഞങ്ങള്‍ വഴക്കുണ്ടായി. അദ്ദേഹം അര്‍ധരാത്രി മുറിവിട്ടുപോയി. 

അടുത്തദിവസം ഇതിലും മോശമായി. ഞാന്‍ അദ്ദേഹത്തെ ചുംബിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അദ്ദേഹമെന്നെ തട്ടിമാറ്റിക്കളഞ്ഞു. അങ്ങനെ ഒരാഴ്ച പിന്നിട്ടപ്പോള്‍ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹത്തോട് ഞാന്‍ നേരിട്ട് ചോദിച്ചു. ''നീ എന്തെങ്കിലും ആരോടെങ്കിലും പറഞ്ഞാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ മറുപടി എന്നെ ഞെട്ടിച്ചു. എന്നെ കാണാന്‍ വേണ്ടത്ര ഭംഗി ഇല്ലേ എന്നുവരെ എനിക്ക് തോന്നി. ഞാന്‍ സ്വയം കുറ്റപ്പെടുത്തി. എനിക്ക് അമിത പ്രതീക്ഷകളായിരുന്നോ എന്നും എനിക്ക് തോന്നി. അടുത്ത രണ്ടുമൂന്നു മാസം ഞാന്‍ നേരിട്ട് ഒന്നും മിണ്ടിയില്ല. എന്നിട്ടും ഞാന്‍ അദ്ദേഹത്തിന് മെസേജ് അയക്കുമായിരുന്നു. എന്നാല്‍ ഓണ്‍ലൈനില്‍ ഉണ്ടായാലും അദ്ദേഹം എനിക്ക് മറുപടി നല്‍കില്ലായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് മറ്റെന്തോ ബന്ധമുണ്ടെന്ന് എനിക്ക് സംശയം തോന്നിത്തുടങ്ങിയത്. 

അങ്ങനെ ഒരു ദിവസം അദ്ദേഹം അറിയാതെ അദ്ദേഹത്തിന്റെ ഫോണ്‍ ഞാന്‍ പരിശോധിച്ചു. ഞാനാകെ ഞെട്ടിപ്പോയി. ഫോണിന്റെ ഗ്യാലറിയില്‍ നിറയെ അദ്ദേഹം സെക്സ്റ്റിങ് ചെയ്തിരുന്ന പുരുഷന്‍മാരുടെ ഫോട്ടോകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സെര്‍ച്ച് ഹിസ്റ്ററി മുഴുവന്‍ ഗേ പോണിനെക്കുറിച്ചായിരുന്നു. 

അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പല ഡേറ്റിങ് സൈറ്റുകളിലും കണ്ടെത്തി. കഴിഞ്ഞ ആഴ്ച പോലും അദ്ദേഹം ഒരു പുരുഷനുമൊത്ത് ഡേറ്റിങ് ചെയ്തുവെന്ന സത്യവും ഞാന്‍ മനസ്സിലാക്കി. അങ്ങനെ എന്റെ ഭര്‍ത്താവ് ഒരു സ്വവര്‍ഗാനുരാഗി ആണെന്ന് ഞാന്‍ ഉറപ്പിച്ചു. 

ഇതോടെ ഞാന്‍ ആകെ തകര്‍ന്നുപോയി. എന്തുചെയ്യണമെന്ന് അറിയാത്തതുകൊണ്ട് ഞാനൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചു. ഈ പ്രശ്‌നത്തെക്കുറിച്ച് അവര്‍ എനിക്ക് കൂടുതല്‍ അറിവ് നല്‍കി. 

ഇതിനുശേഷം ഞാന്‍ എന്റെ മാതാപിതാക്കളോട് സംസാരിച്ചു. എന്താണ് ഹോമോസെക്ഷ്വാലിറ്റി എന്നൊക്കെ അവരോട് വിശദീകരിക്കാന്‍ സമയമേറെയെടുത്തു. അവര്‍ക്കത് മനസ്സിലായതോടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ എന്റെ വീട്ടിലേക്ക് വരുത്തി ഇതേ കാര്യങ്ങള്‍ പറഞ്ഞു. പക്ഷേ അവര്‍ അംഗീകരിച്ചില്ല. അവര്‍ എന്നെയാണ് കുറ്റപ്പെടുത്തിയത്. ഞാന്‍ കാരണമാണ് ഇതൊക്കെയെന്ന് അവര്‍ പറഞ്ഞു. അദ്ദേഹവും ഞാന്‍ പറഞ്ഞതെല്ലാം തള്ളിക്കളഞ്ഞു. 

കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. ഇക്കാര്യങ്ങള്‍ എന്തുകൊണ്ട് ആദ്യമേ എന്നോട് പറഞ്ഞില്ലെന്ന് ചോദിച്ചു. ഞാന്‍ വേണ്ട പിന്തുണ നല്‍കാമെന്നും പറഞ്ഞു. എന്നാല്‍, അദ്ദേഹത്തൊടൊപ്പം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാത്തതിന് എന്നെ വിമര്‍ശിക്കുകയാണ് അദ്ദേഹം ചെയ്തത്. പക്ഷേ, എന്റെ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹത്തിന് ഉത്തരം ഉണ്ടായിരുന്നില്ല. ഇതോടെ ഞാന്‍ അദ്ദേഹത്തെ ബ്ലോക്ക് ചെയ്ത് ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തു. 

എന്നാല്‍ ഹോമോസെക്ഷ്വാലിറ്റി ഡിവോഴ്‌സിനുള്ള ഒരു അംഗീകൃത കാരണമല്ല. അതിനാല്‍ തന്നെ ഒരു മ്യൂച്ച്വല്‍ ഡിവോഴ്‌സിന് സമ്മതിക്കാനായി എന്റെ മാതാപിതാക്കള്‍ക്ക് ദിവസവും അദ്ദേഹത്തെ വിളിച്ച് യാചിക്കേണ്ടി വന്നു. അവസാനം അദ്ദേഹം സമ്മതിച്ചു. 

തുടര്‍ന്ന് ഞാന്‍ ഡല്‍ഹിയിലേക്ക് താമസം മാറി. പക്ഷേ, എന്റെ ബന്ധുക്കള്‍ എന്റെ മാതാപിതാക്കളെ നിരന്തരം വിളിച്ച് എന്നെക്കുറിച്ച് ചോദിച്ച് ശല്യം ചെയ്തിരുന്നു. ഞാനാകെ സമ്മര്‍ദത്തിലായി. രണ്ടുമാസത്തിനകം പത്ത് കിലോഗ്രാമോളമാണ് ഞാന്‍ കുറഞ്ഞത്. ഇപ്പോള്‍ എല്ലാം കഴിഞ്ഞ് ഒരു വര്‍ഷമാവുന്നു. ഒരാഴ്ച മുന്‍പാണ് എല്ലാ കടമ്പകളും കടന്ന് ഞാന്‍ വിവാഹമോചിതയായത്. എങ്കിലും ഈ ദുരന്തം എനിക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളാണ്. ഇതിന് ഞാനിപ്പോള്‍ ചികിത്സയിലാണ്. 

“He came back from Dubai only a week before our wedding. Even then, he looked so lost. On our wedding day, I went down...

Posted by Humans of Bombay on Wednesday, October 28, 2020

എന്റെ ജീവിതത്തില്‍ എത്രമാത്രം സന്തോഷമുണ്ടാകേണ്ട ഒരു സമയമായിരുന്നു അത്. പലരുടെയും ജീവിതങ്ങള്‍ ഇത്തരത്തില്‍ നശിക്കുന്നത് ആരുടെ തെറ്റുകൊണ്ടാണെന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു. ഈ വിവാഹം ഉറപ്പിച്ച എന്റെ മാതാപിതാക്കളോ? അവര്‍ അവരുടെ മകള്‍ക്ക് വേണ്ട ഏറ്റവും നല്ലൊരു കാര്യമാണ് ചെയ്തത്. പക്ഷേ, അത് ഇങ്ങനെയായി. എന്റെ മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളാണോ പ്രതികള്‍? അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ അവര്‍ ചെയ്തത് അവരുടെ മകന്‍ സന്തോഷത്തോടെയിരിക്കാനാണ്. അപ്പോള്‍ എന്റെ മുന്‍ഭര്‍ത്താവോ? നമ്മുടെ സമൂഹത്തിന്റെ സമ്മര്‍ദം മൂലം തന്റെ യഥാര്‍ഥ സത്വം മൂടിവയ്ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായതായിരിക്കാം. എന്താണ് ഈ സമൂഹം ഇങ്ങനെ!

Content Highlights: A note written by a young woman about her ex-husband who was gay, Woman