ഞാൻ എപ്പോഴും ആക്ടീവായിരുന്നു. കുട്ടിയായിരുന്നപ്പോൾ ഞാനൊരു ഓൾറൗണ്ടർ ആയിരുന്നുവെന്ന് വേണം പറയാൻ. നീന്തൽ, സ്കിപ്പിങ്, കബഡി തുടങ്ങി എല്ലാത്തിലും ഞാൻ മുൻപന്തിയിലായിരുന്നു. അധ്യാപകർ എപ്പോഴും എല്ലാ മത്സരങ്ങൾക്കും എന്റെ പേര് കൊടുക്കും. ഞാൻ സമ്മാനങ്ങളുമായി തിരിച്ചുവരികയും ചെയ്യും. അങ്ങനെയായിരുന്നു കാര്യങ്ങൾ.

വിവാഹശേഷം കാര്യങ്ങൾ വേറൊരു ട്രാക്കിലായി. പശുവിനെ കറക്കൽ, ആട്ടയുണ്ടാക്കൽ, മസാലകൾ കൈകൊണ്ട് പൊടിച്ചെടുക്കൽ തുടങ്ങിയ ജോലികൾ വീട്ടുജോലിക്കൊപ്പമായി. ഒരു കുടം വെള്ളം ഒരു കൈയിലും ഒരു ബക്കറ്റ് വെള്ളം മറ്റൊരു കൈയിലുമായി രണ്ട് നില പടികൾ കയറുന്നത് ദിവസവുമുള്ള ശീലമായിരുന്നു. ഞാനായിരുന്നു വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരോയൊരു ആൾ, അതിനാൽ വീട്ടിലെ ജോലികളെല്ലാം തന്നെ ഞാൻ തന്നെയാണ് ചെയ്തിരുന്നത്. കാലംചെന്നപ്പോൾ കുടുംബം വലുതായി. കുട്ടികളെല്ലാം വളർന്നു. ജോലിക്കെല്ലാം ആളുകളായി. പക്ഷേ എനിക്ക് മടിപിടിച്ചിരിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ ജോലികൾ ഞാൻ തുടർന്നുകൊണ്ടിരുന്നു.

മക്കളുടെ യു.എസിലുള്ള വീട്ടിൽ പോയ സമയത്ത് കണങ്കാൽ തിരിഞ്ഞ് മൂന്നുമാസം തീരെ നടക്കാനാവാത്ത അവസ്ഥയായി.എന്റെ മക്കളും പേരക്കുട്ടികളും പിന്നീട് എന്നെ ഒരു ജോലിയും ചെയ്യാൻ അനുവദിച്ചില്ല. അതോടെ ഞാൻ തുന്നൽപ്പണികൾ ചെയ്യാൻ തുടങ്ങി. അത് എന്റെ കാലുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയില്ല. ഞാൻ വീണ്ടും തിരക്കുകളുടെ ലോകത്തേക്കെത്തി. വീട്ടുജോലി മുഴുവൻ ചെയ്തിരുന്ന ഞാൻ അങ്ങനെ തുന്നൽ ജോലികൾ മാത്രം ചെയ്തുതുടങ്ങി. അതോടെ എന്റെ സ്റ്റാമിന മുഴുവൻ ചോർന്നുപോയി. എന്റെ ശരീരത്തിന് ക്ഷീണമായി. ഞാനാകെ ദുർബലയായതുപോലെയും പ്രായമായതുപോലെയും എനിക്ക് തോന്നി. അതോടെ ആത്മീയ പുസ്തകങ്ങളും വായിച്ച് ദിവസം മുഴുവനും തള്ളിനീക്കാൻ തുടങ്ങി.

മുറിയിൽ അഞ്ചോ പത്തോ മിനിറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കൽ മാത്രമായി മാറി. സ്ക്കൂളിൽ സ്പോർട്സ് ചാംപ്യനായിരുന്ന എന്റെ ഇപ്പോഴത്തെ അവസ്ഥ! കാര്യങ്ങൾ കൂടുതൽ മോശമായി. ഏകദേശം ഏഴു മാസങ്ങൾക്ക് മുൻപ് എന്റെ എല്ലുകളുടെ ബലക്കുറവു മൂലം ഞാൻ വീണ് കിടപ്പിലായി. വേദനയുടെ കാലമായിരുന്നു അത്. ദീർഘനാൾ വേണ്ടിവരും രക്ഷപ്പെടാൻ. എന്റെ അന്ത്യം അടുത്തതായി എനിക്ക് തോന്നിത്തുടങ്ങി. എന്നാൽ എന്റെ കുടുംബം എനിക്ക് ശക്തമായ പിന്തുണ നൽകി ഒപ്പം നിന്നു. എന്റെ കൊച്ചുമകൻ എന്റെ കാര്യങ്ങൾ ഏറ്റെടുത്തു. അവൻ ഒരു ജിം ട്രെയ്നറായിരുന്നു. എന്റെ ആരോഗ്യം സംരക്ഷിക്കാൻ അവൻ മുന്നിട്ടിറങ്ങി. എന്നെ പരിചരിച്ചു.

ജിം ട്രെയ്നർ എന്ന നിലയിൽ അവൻ ഒരു പദ്ധതി തയ്യാറാക്കി. ഇതിനെത്തുടർന്ന് മൂന്നുമാസം മുൻപ് ഞാൻ വെയ്റ്റ് ട്രെയ്നിങ് എക്സർസൈസ് ആരംഭിച്ചു. ആദ്യം എനിക്ക് അത് ബുദ്ധിമുട്ടായി തോന്നി. എങ്കിലും ഞാൻ മുന്നോട്ടുപോയി. പ്രത്യേകിച്ച് ബാക്ക് എക്സർസൈസുകൾ ചെയ്തു. ഞാൻ കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ടു വന്നിരുന്ന എന്റെ ചെറുപ്പകാലം അവൻ എന്നെ ഓർമ്മിപ്പിച്ചു.

പതുക്കെ ഞാൻ ആരംഭിച്ചു. ആദ്യം വാട്ടർ ബോട്ടിലുകൾ ഉപയോഗിച്ച് പരിശീലനം തുടങ്ങി. പതിയെ വെയ്റ്റ് ലിഫ്റ്റിങ്ങിലേക്കെത്തി. വളരെ വേഗം ഫലം ലഭിച്ചു. കാൽപാദത്തിലെ നീര് കുറയാൻ തുടങ്ങി. കൈകൾക്ക് ശക്തി തിരിച്ചുകിട്ടാനും തുടങ്ങി. സന്ധിവേദനയും ബി.പിയുടെ പ്രശ്നവും കുറഞ്ഞ് കുറഞ്ഞ് ഇല്ലാതായി. ഞാൻ ഇപ്പോഴും ജീവിക്കുന്നുവെന്ന് എനിക്ക് തോന്നിത്തുടങ്ങി.

ഇപ്പോൾ എന്നത്തേക്കാളും യൗവനം എനിക്ക് അനുഭവിക്കാനാവുന്നുണ്ട്. ഈ 82 ാം വയസ്സിൽ ഭാരമെടുക്കരുതെന്ന് ചിലരൊക്കെ പറയുന്നുണ്ട്. പക്ഷേ, എന്റെ മനസ്സ് ഇപ്പോൾ വളരെ ചെറുപ്പമാണ്. പിന്നെ എനിക്ക് ഭാരം ഉയർത്തിയാൽ എന്താണ് പ്രശ്നം? 82 എന്നത് വെറുമൊരു നമ്പർ മാത്രമാണ്.

“I’ ve always been very active. As a kid, I was an all-rounder-I’ d swim, skip, play kho kho and kabaddi. My teachers...

Posted by Humans of Bombay on Thursday, November 19, 2020

Content Highlights:82 year old women doing weightlifting and gym workouts for fitness and health shares her experience, Women, Health, Workouts