ഗൃഹലക്ഷ്മിയുടെ 'മറയില്ലാതെ മുലയൂട്ടാം' കാമ്പയിന് ഉറച്ചപിന്തുണയുമായി എഴുത്തുകാരി ജയശ്രീ മിശ്ര.  പൊതുഇടങ്ങളില്‍ തുറിച്ച് നോട്ടങ്ങളില്ലാതെ അമ്മമാര്‍ക്ക് സാഹചര്യമൊരുക്കാന്‍ ലക്ഷ്യമിട്ട് പുറത്തിറങ്ങിയ ഗൃഹലക്ഷ്മിയുടെ മുഖചിത്രം മാറ് മറയ്ക്കാതെ മുലയൂട്ടുന്ന അമ്മയായിരുന്നു. 

''ഇതൊരു ചര്‍ച്ചയാക്കിയ മാതൃഭൂമിക്ക് അഭിനന്ദനങ്ങള്‍. മുലയുടെ പ്രഥമിക ധര്‍മ്മം കുഞ്ഞിന് പാല് നല്‍കുകയാണ് എന്നത് എന്തുകൊണ്ടാണ് പലരും മറന്ന് പോകുന്നതെന്ന് മനസിലാകുന്നില്ല. സാക്ഷരതയിലും അവബോധത്തിലും മുന്നില്‍ നില്‍ക്കുന്ന എന്റെ ജന്മനാടായ കേരളത്തിന്റെ യാഥാസ്ഥിതിക മനോഭാവം എന്നെ സംഭ്രമിപ്പിക്കുന്നു.'. ഗൃഹലക്ഷ്മിയുടെ മുഖചിത്രത്തോടൊപ്പം ജയ്ശ്രീ മിശ്ര ട്വിറ്ററില്‍ കുറിച്ചു.

ബിബിസി അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങളും നിരവധി ദേശീയ മാധ്യമങ്ങളും ഗൃഹലക്ഷ്മിയുടെ മുഖചിത്രത്തെയും കാമ്പെയ്‌നെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. അഭിനേത്രിയായ ജിലു ജോസഫാണ് ഗൃഹലക്ഷ്മി മുഖചിത്രത്തിന്റെ മോഡലായത്. 

Content Highlight: Writer jayashree misra support Grihalakshmi breastfeeding campaign Marayillathe mulayoottam