മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്സായി ലോകത്തിന് തന്നെ മാതൃകയാണ്. ഒപ്പം സോഷ്യൽ മീഡിയയുടെ ഇഷ്ട വ്യക്തിത്വം കൂടിയാണ് മലാല. പാകിസ്താനി ഗായകനായ ഷർജീൽ എന്നെയാളുടെ ട്വീറ്റിന് മലാല നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചാവിഷയം.

ഓക്സ്ഫോർഡിൽ വച്ച നടന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇയാളുടെ ട്വീറ്റ്. 'തന്റെ ഒരു സുഹൃത്ത് ഓക്സ്ഫോർഡിൽ പോയപ്പോൾ മലാല യൂസഫ്സായിയെ കണ്ടെന്നും തന്റെ തേഴ്സ്റ്റ് ട്രാപ്പ് (ലൈംഗികമായി വശീകരിക്കാൻ സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റുകൾ) പോസ്റ്റുകൾ മാലാലയെ കാണിച്ചു കൊടുത്തതായും എന്നാൽ അവ കണ്ടപ്പോൾ മലാല ഒരാളുടെ പുറമേയുള്ള ഭംഗിയിൽ എനിക്ക് യാതൊരു മതിപ്പുമില്ല എന്നാണ് പ്രതികരിച്ചതെന്നുമാണ് ഗായകൻ ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റിന് മലാല നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയുടെ പ്രീതിപിടിച്ചു പറ്റിയിരിക്കുന്നത്. 'It is what it is.' എന്നാണ് മലാല ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയത്.

ഇത്തരം പോസ്റ്റുകളോട് തനിക്ക് ഒരു താൽപര്യവുമില്ല എന്ന രീതിയിലാണ് മലാല മറുപടി നൽകിയിരിക്കുന്നത്.

മലാലയുടെ മറുപടിയെ പ്രകീർത്തിച്ചുകൊണ്ട് ധാരാളം റീട്വീറ്റുകളുമായി നെറ്റിസൺസും രംഗത്തെത്തിയിട്ടുണ്ട്. ചുട്ടമറുപടികൊടുത്തു എന്നാണ് മിക്കവരുടെയും അഭിപ്രായം. ഈ ട്വീറ്റ് നിങ്ങളുടെ റെസ്യൂമെയിൽ ചേർത്തോളൂ എന്ന്ചിലർ. എന്തായാലും ട്വീറ്റ് വൈറലായതോടെ ഗായകൻ മലാലയ്ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്.

Content Highlights:Malala Yousafzai’ s savage reply to a Twitter User's 'Thirst Traps' is Wins praise twitter