സ്ത്രീയാണോ പുരുഷനാണോ മികച്ച മേലധികാരി? എല്ലാക്കാലത്തും ഉയരുന്ന ചോദ്യമാണിത്. പുരുഷമേധാവിമാരാണ് കൂടുതല്‍ മികച്ചതെന്ന് ഒരു ഭാഗവും സ്ത്രീ മേധാവികളാണ് മികച്ചതെന്ന് മറ്റൊരു ഭാഗവും വാദിക്കുന്നുണ്ട്. ഇരുവിഭാഗവും ഒരുപോലെ ശക്തരാണെന്ന വാദവും ഉണ്ട്. എന്നാല്‍ ചില ഗവേഷണങ്ങള്‍ പ്രകാരം സ്ത്രീകളാണ് മികച്ച ബോസെന്ന് നിരീക്ഷകര്‍ പറയുന്നു. ലോകം മുഴുവനുള്ള നിരവധി ജോലിക്കാര്‍ക്കിടയില്‍ ഈ വിഷയം സംബന്ധിച്ച ഗവേഷണങ്ങള്‍ പലപ്പോഴായി നടന്നിരുന്നു.

പുരുഷ മേധാവികളെക്കാള്‍ മികച്ച പ്രകടനമാണ് സ്ത്രീ മേധാവികള്‍ നടത്തുന്നത്. മാത്രമല്ല തൊഴിലാളികളെ എങ്ങനെ മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാം എന്നും സ്ത്രീകളായ മേലധികാരികള്‍ക്ക് നന്നായി അറിയാമെന്ന് ചില നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ തൊഴിലാളികളെ പ്രോത്സാഹിപ്പിച്ച് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ സ്ത്രീ മേധാവിമാര്‍ക്കാണ് കൂടുതല്‍ കഴിയുന്നതെന്നും ചില നിരീക്ഷകര്‍ പറയുന്നു. സ്ത്രീകള്‍ മേധാവികളായി വരുമ്പോള്‍ ജീവനക്കാര്‍ നോ പറയുന്നതിനേക്കാള്‍ യെസ് പറയാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കുമെന്ന വാദവുമുണ്ട്. കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് സ്ത്രീകള്‍ മേലധികാരികളാകുന്നതെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

Content Highlights: women or men are better boss, study says