കാത്ത് കാത്തിരുന്ന് കല്യാണ ദിവസമിങ്ങെത്തി.. ഇതിനോടകം കല്യാണപെണ്ണായി മനസ്സില്‍ പലവട്ടം നിങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കും. നിങ്ങളെ സുന്ദരിയാക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ച മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റും എത്തിക്കഴിഞ്ഞിട്ടുണ്ടാകും. എല്ലാം റെഡിയായിക്കഴിഞ്ഞെന്ന് ആശ്വസിക്കുമ്പോഴാകും അതു കാണുന്നില്ല, ഇത് കാണുന്നില്ല, ഇന്നതുണ്ടോ, ആ സാധനം എവിടെയാ വച്ചേ തുടങ്ങി നൂറായിരം ചോദ്യങ്ങള്‍. പിന്നെ ടെന്‍ഷനായി തലവേദനയായി..

ടെന്‍ഷന്‍ ഫ്രീ ആയി കല്യാണപ്പന്തലിലിരിക്കാന്‍ ഒരു വഴി പറഞ്ഞു തരട്ടെ. കല്യാണ ദിവസം അത്യാവശ്യം വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി അവ ഒരു ചെറിയ പൗച് ബാഗില്‍ ആക്കി സൂക്ഷിച്ചോളൂ. പിന്നെന്തിനു ടെന്‍ഷന്‍ അടിക്കണം. ഇനി ആ ലിസ്റ്റില്‍ എന്തൊക്കെ വേണമെന്നല്ലേ പറഞ്ഞു തരാം.

രാവിലെ തൊട്ടു മേക്കപ്പ് ചെയ്തു നിക്കണതല്ലേ. ചൂടും, ലൈറ്റും ടെന്‍ഷനുമൊക്കെയായി വിയര്‍ത്തൊലിച്ചിട്ടുണ്ടാകും, ആകെ ഒരു നാഗവല്ലി ലുക്ക്. പക്ഷെ അതൊന്നും ഇനി പ്രശ്‌നമേ അല്ല. ഇടക്കിടെയുള്ള ടച്ചപ്പിനായി ഈ സാധനങ്ങള്‍ കയ്യില്‍ കരുതിക്കോളൂ

wedding 2

കോംപാക്ട് പൗഡര്‍ - നിങ്ങളുടെ ചര്‍മ്മത്തിന് യോജിച്ച നിങ്ങള്‍ ഉപയോഗിച്ചോണ്ടിരിക്കുന്ന ആ കോംപാക്ട് പൗഡര്‍ കയ്യില്‍ കരുതിക്കോളൂ. സ്വെറ്റ് പ്രൂഫ് ആയിരിക്കണമെന്ന് പ്രത്യേകം പറയണ്ടല്ലോ.

ലിപ്സ്റ്റിക്ക് - കാര്യം ലോങ്‌ലാസ്റ്റിങ് ഒക്കെ തന്നെയായിരിക്കും നിങ്ങളിട്ടിരിക്കുന്ന ലിപ്സ്റ്റിക്ക്. എന്നിരുന്നാലും അത് പോകാനുള്ള ചാന്‍സും തള്ളിക്കളയാന്‍ പറ്റില്ലല്ലോ ഗേള്‍സ്. വേണമെന്നുണ്ടെങ്കില്‍ ലിപ്‌ഗ്ലോസും കൈയില്‍ കരുതാം.

മോയ്‌സ്ച്ചുറൈസര്‍ - രാവിലെ മുതല്‍ ധാരാളം മേക്കപ്പ് ഒക്കെ ഉപയോഗിക്കണതല്ലേ. നിങ്ങളുടെ ചര്‍മവും ചുണ്ടുമെല്ലാം ഡ്രൈ ആകാനുള്ള സാധ്യതയിണ്ട്.
മോയ്‌സ്ച്ചുറൈസര്‍ കൈയിലുണ്ടെങ്കില്‍ പിന്നെ നോ വറീസ്

ഇയര്‍ ബഡ്സ് - കല്യാണമെന്നത് ഇമോഷണല്‍ ദിവസം കൂടിയല്ലേ ഗേള്‍സ്. കരയൂല്ലാന്ന് എത്ര ബലം പിടിച്ചാലും വീട് വിട്ടു മറ്റൊരിടത്തേക്ക് പോകുമ്പോ സ്വാഭാവികമായും കരച്ചിലിനവിടെ സ്ഥാനമുണ്ട്. ആ കണ്‍മഷി എങ്ങാനും പരന്നാല്‍ ടവ്വല് വച്ച് തുടച്ച് കുങ്ഫൂ പാണ്ട ആകാന്‍ നിക്കണ്ട. ഇയര്‍ ബഡ്‌സ് കയ്യില്‍ കരുതിക്കോളൂ.

മേക്കപ്പ് റിമൂവര്‍ - കല്യാണം കഴിഞ്ഞ അന്ന് തന്നെ റിസപ്ഷനേ മറ്റ് ഫങ്ഷനോ ഉണ്ടെങ്കില്‍ റിമൂവര്‍ മാത്രമാണ് രക്ഷകന്‍ 

ആസ്പിരിന്‍ ഞെട്ടണ്ട പെയിന്‍ കില്ലറുകള്‍ കയ്യില്‍ കരുതുന്നത് എപ്പോഴും നല്ലതാണ്. മേക്കപ്പും, മുല്ലപൂവും ചൂടും തലവേദന വന്നില്ലെങ്കിലേ അത്ഭുമുള്ളു. എന്നു കരുതി ഡെസ്പ്പാകാന്‍ പറ്റില്ലല്ലോ? സോ പെയ്ന്‍ കില്ലര്‍ മസ്റ്റ് ആണ്. 

സാനിറ്ററി നാപ്കിനുകള്‍ - കാര്യം തീയതി നോക്കിയിട്ടുണ്ടാകും പേടിക്കാനൊന്നുമുണ്ടാകില്ല എന്നാലും ഇതും കൂടി ഇരുന്നോട്ടെന്നെ..

ബാന്‍ഡ് എയ്ഡ്‌സ് -  ഒരു എമര്‍ജന്‍സിക്ക് 

ഹെയര്‍ ബ്രഷ്, ഹെയര്‍ സ്‌പ്രെ, ബോബ്ബി പിന്‍സ്(സ്ലേയ്ഡുകള്‍, ഡിയോഡറന്റ്, സേഫ്റ്റി പിന്‍സ്, ടിഷ്യൂസ്, ഫേഷ്യല്‍ വൈപ്‌സ്.. ഒന്നും മറക്കണ്ട

wedding

പിന്നെ ലിസ്റ്റ്  ഉണ്ടാക്കി എല്ലാം ബാഗിലാക്കി അതെടുക്കാന്‍ മറന്നു പോയാലോ? അത് കൊണ്ട് കല്യാണത്തലേന്ന് ആ ലിസ്റ്റും ആ ബാഗും നിങ്ങളുടെ ആജന്മ ശത്രുവില്ലേ വീട്ടില്‍, ആ അനിയത്തികുട്ടി തന്നെ അവളെ അങ്ങ് ഏല്‍പ്പിച്ചേക്കണം. കാര്യം എല്ലാത്തിലും കേറി ഇടപെടുമെങ്കിലും, വഴക്കുണ്ടാക്കുമെങ്കിലും ഇക്കാര്യത്തില്‍ നിങ്ങളെക്കാള്‍ ഉത്തരവാദിത്വബോധം അവര്‍ക്കുണ്ടായിരിക്കും. ഒന്നുമില്ലെങ്കിലും അവള്‍ക്കൂടെ ഷൈന്‍ ചെയ്യണ്ടതല്ലേ..

അനിയത്തി ഇല്ലെന്നാണോ ?
നിങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ ആ ചങ്ങാതിയില്ലേ അവളെ അങ്ങ് ഏല്‍പ്പിക്കണം. അല്ലെങ്കില്‍ ചെറിയമ്മയെയോ, അമ്മായിയേയോ, കസിന്‍സിനെയോ കല്യാണ ദിവസം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന ടീമിനെയോ ഏല്‍പ്പിച്ചോളൂ.. എന്നിട്ട പാട്ടും പാടി ഹാപ്പിയായിരുന്നോളൂ..