ആദ്യം ആദ്യ രാത്രി, പിന്നെ കല്യാണക്ഷണം... എന്താ ഇപ്പോഴിതെന്ന് ആലോചിച്ച് നെറ്റി ചുളിക്കാന്‍ വരട്ടേ... ഇത് ന്യൂജെന്‍ കല്യാണമാണ്. ഇപ്പോഴിങ്ങനെയാണ്.

വിവാഹവും വിവാഹക്ഷണവുമെല്ലാം അല്പം വ്യത്യസ്തമാക്കണമെന്നാഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. അങ്ങനെ പതിവ് വിവാഹ ക്ഷണത്തില്‍ നിന്ന് മാറി ആദ്യ രാത്രി രംഗത്തിലൂടെ തങ്ങളുടെ വിവാഹത്തിന്റെ ക്ഷണമറിയിക്കുകയാണ് ശ്രീലക്ഷ്മിയും അര്‍ജുനും. 

വിവാഹ സ്വപ്‌നങ്ങള്‍ എപ്പോഴും ഇങ്ങനെ പൂത്തും തളിര്‍ത്തും നില്‍ക്കും. വിവാഹപ്രായമായാല്‍ ആദ്യ രാത്രിയും വിവാഹവുമൊന്നും സ്വപ്‌നം കാണുന്നതില്‍ തെറ്റില്ല. അങ്ങനെ കസവു സാരിയും തലയില്‍ മുല്ലപ്പൂവും ചൂടി കൈയില്‍ പാല്‍ ഗ്ലാസുമായി വരുകയാണ് അര്‍ജുന്റെ ശ്രീലക്ഷ്മി.

image

പഴയ തറവാട് വീടിന്റെ കോണികള്‍ കയറിയ ശ്രീലക്ഷ്മി പാല്‍ ഗ്ലാസ് അവളെ കാത്തിരുന്ന ഭര്‍ത്താവിന് നല്‍കുന്നു. പാൽ ഗ്ലാസ് മേശയിലേക്ക് വെച്ച് അല്പം പരിഭ്രമത്തിലാണ് അർജുൻ. പിന്നീട് പരിഭ്രമത്തോടെ നില്‍ക്കുന്ന ഭര്‍ത്താവിനെ പിടിച്ച് കട്ടിലില്‍ ഇരുത്തി ഒരു ചുംബനം നല്‍കാനൊരുങ്ങുന്നു. പക്ഷേ അപ്പോഴേക്കും വാതില്‍ ഒരു മുട്ട്. അങ്ങനെ തന്റെ ആദ്യ രാത്രിയുടെ ബാത്ത്‌റൂം സ്വപ്‌നത്തില്‍ നിന്ന് എഴുന്നേല്‍ക്കുകയാണ് അര്‍ജുന്‍. പിന്നീട് സ്വപ്‌നത്തിന് അല്പം ഇടവേള നല്‍കി ഡിസംബര്‍ ഇരുപത്തിയൊമ്പതിന്  നടക്കുന്ന വിവാഹത്തീയതി സേവ് ചെയ്യാന്‍ പറയുകയാണ് ഈ വീഡിയോയിലൂടെ. 

 

ടീ ക്ലബ് വെഡ്ഡിംഗ് കമ്പനിയാണ് ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ജോണ്‍ പോള്‍മാത്യുവാണ് വീഡിയോയുടെ ഡി ഒ പി നിര്‍വഹിച്ചിരിക്കുന്നത്. അഭിജിത്ത് ജോസഫാണ് ചിത്രസംയോജനം നടത്തിയിരിക്കുന്നത്. 

Content Highlight: Wedding Save the Date Video of Arjun and Sreelekshmi, Save the Date Video