കൃത്യസമയത്ത് ആഹാരം കഴിക്കുക. പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്താം. ജങ്ക് ഫുഡ് ഒഴിവാക്കുക. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. 

കൃത്യസമയത്ത് ഉറങ്ങുക. രാവിലെ എഴുന്നേറ്റാലുടനെ വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. 

വിവാഹത്തിന് മൂന്ന മാസമെങ്കിലും ഉണ്ടെങ്കില്‍ മന്ത്‌ലി ഫേഷ്യല്‍സ് ചെയ്യാം. നിങ്ങളുടെ ബ്യൂട്ടീഷന്റെ നിര്‍ദേശം അനുസരിച്ച വേണമത്. ആഴ്ചയിലൊരിക്കല്‍ എക്‌സ്‌ഫോളിയേറ്റ് ചെയ്യണം. മുഖത്തെ മൃതകോശങ്ങളെ നീക്കാനാണിത്.  ഇത് വീട്ടില്‍ തന്നെ ചെയ്യാം. 

പുറത്ത് പോകുമ്പോള്‍ ദിവസവും സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാം. രാത്രി കാലും കൈയും മുഖവും കഴുകി മോയിസ്ചറൈസര്‍ പുരട്ടാം. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചുണ്ടില്‍ ലിപ് ബാമോ, വാസിലിനോ പുരട്ടാം. മുഖത്ത് രക്തചന്ദനം ഇട്ടാല്‍ കറുത്തപാടുകള്‍ മാറും. 

ആഴ്ചയില്‍ 2 പ്രാവശ്യം എങ്കിലും മുടിയില്‍ നന്നായി എണ്ണ തേച്ചുപിടിപ്പിച്ച് 30 മിനിട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ ഒരു പ്രാവശ്യം മുട്ടയുടെ വെള്ള തേയ്ക്കാം.

കണ്ണില്‍ 3 ദിവസം കൂടുമ്പോള്‍ ഐഡ്രോപ്‌സ് ഒഴിച്ചാല്‍ കണ്ണുകള്‍ ഫ്രഷാകും. 


- ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്