ഘോഷങ്ങളുടെയും ആഹ്ലാദത്തിന്റെയും നാളുകളാണ് കല്യാണങ്ങള്‍. ഒപ്പം ടെന്‍ഷനും സ്ട്രെസും കൂട്ടിനുണ്ടാകുന്നതും സ്വാഭാവികം. എല്ലാം കൃത്യമായിരിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചാലും ചില കാര്യങ്ങള്‍ പിന്നത്തേക്ക് മാറ്റിവെയ്ക്കുന്നത് നമ്മുടെ സ്ഥിരം സ്വഭാവമാണ്. എന്നാല്‍ ഒരിക്കലും പിന്നത്തേക്കു വച്ചുകൂടാത്ത ചില കാര്യങ്ങളുണ്ട്. മൊത്തം പ്ലാനിങ്ങിനെ തന്നെ തകിടം മറിക്കാന്‍ ഇക്കാര്യത്തിലുള്ള അലസത മാത്രം മതി.

  • വസ്ത്രങ്ങളുടെ അവസാന മിനുക്ക് പണികള്‍ - കല്യാണത്തിനോടടുത്ത ആഴ്ചകളില്‍ കല്യാണ വസ്ത്രങ്ങള്‍ ഇട്ടു നോക്കി കൃത്യമായ അളവാണോന്ന് നോക്കാനൊന്നും സമയം കണ്ടെന്നു വരില്ല. എന്നാല്‍ നേരത്തെ കൂട്ടി എല്ലാം തയ്യാറാക്കി വച്ചാലോ ചിലപ്പോള്‍ തടി കൂടാനും കുറയാനും ഉള്ള സാധ്യതയും തള്ളി കളയാനാകില്ല. അതിനാല്‍ കല്യാണ വസ്ത്രങ്ങള്‍ കല്യാണത്തിന് രണ്ടാഴ്ചയെങ്കിലും മുന്‍പ് ഇട്ട് നോക്കി അളവ് പാകപ്പെടുത്താന്‍ ശ്രദ്ധിക്കണം. എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ കല്യാണത്തിന് മുന്‍പ് തന്നെ അത് ശരിയാക്കിയെടുക്കാന്‍ സമയവും ലഭിക്കും.
  • ബാഗ് ഒരുക്കം - കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടില്‍ കൊണ്ട് പോകാനുള്ള ബാഗ് ഒരുക്കുന്നതും വലിയ സംഭവം തന്നെയാണ്. പിന്നീടുള്ള വിശേഷാവസരങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍, നിങ്ങള്‍ക്ക് നിത്യവും ഉപയോഗിക്കാനുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, തുടങ്ങി എന്തൊക്കെ സാധനങ്ങള്‍ കൂടെ കൊണ്ട് പോകണമെന്ന് ലിസ്റ്റ് ഉണ്ടാക്കി അതെല്ലാം നേരത്തെ തന്നെ പായ്ക്ക് ചെയ്യാന്‍ ശ്രദ്ധിക്കണം. കല്യാണത്തിനോടടുത്ത ആഴ്ചകളില്‍ സാധനങ്ങള്‍ മറന്ന് പോകുന്നതും കാണാതെ പോകുന്നതുമെല്ലാം സ്വാഭാവികമാണ്. 
  • ഹണിമൂണ്‍ - ദമ്പതികള്‍ തമ്മിലുള്ള ബന്ധം ദൃഢമാകുന്നത് കല്യാണം കഴിഞ്ഞുള്ള മധുവിധു നാളുകളിലാണ്. ഹണിമൂണിന് എവിടെ പോകണമെന്ന് പങ്കാളിയുമായി സംസാരിച്ച് തീരുമാനിക്കുക. പോകേണ്ട സ്ഥലത്തിലൊരു തീരുമാനമായാല്‍ ടിക്കറ്റുകളും താമസ സൗകര്യങ്ങളും മറ്റും നേരത്തെ ബുക്ക് ചെയ്തിടുക. മറ്റുള്ള തിരക്കുകള്‍ക്കിടയില്‍ ഇക്കാര്യം മറന്ന് പോകാതെ ശ്രദ്ധിക്കുക. അവസാന നിമിഷത്തെ പ്ലാനിംഗ് യാത്രയെ തന്നെ തകിടം മറിക്കാന്‍ സാധ്യത ഉണ്ട്.
  • മെയ്ക്കപ്പ് ട്രയലുകള്‍ - നിങ്ങള്‍ കല്യാണത്തിന് ഏല്‍പ്പിച്ച മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എത്ര പ്രഗത്ഭനാണെങ്കിലും കല്യാണത്തിന് രണ്ടാഴ്ചയെങ്കിലും മുന്‍പ് മെയ്ക്കപ്പ് ട്രയല്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. നിങ്ങള്‍ക്ക് ചേരുന്ന മേയ്ക്കപ്പ് തിരഞ്ഞെടുക്കാനും എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനും ഇത് സഹായിക്കും. എന്നാല്‍ കല്യാണ സാരിയും ആഭരണങ്ങളും തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ ട്രയലിന് പോകാവൂ. 
  • മറ്റ് തയ്യാറെടുപ്പുകള്‍ - കല്യാണത്തിന് ഫോട്ടോഗ്രാഫി, കാറ്ററിംഗ്, മെഹന്ദി തുടങ്ങിയ കാര്യങ്ങള്‍ അവസാന നിമിഷം ഏല്‍പ്പിക്കാം എന്ന് വിചാരിക്കരുത്. കാലേക്കൂട്ടി തന്നെ ഇവരെയെല്ലാം ബുക്ക് ചെയ്യാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും കല്യാണ സീസണ്‍ ആണെങ്കില്‍ വിചാരിച്ച ആള്‍ക്കാരെ കിട്ടണമെന്നില്ല. അതിനാല്‍ വിവാഹത്തിന് ഏറ്റവും കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും എന്ത് ആരെ ഏല്‍പ്പിക്കണം എന്ന കാര്യത്തില്‍ ഒരു തീരുമാനമുണ്ടായിരിക്കണം.  

നിസ്സാരമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നെ പിന്നെ ടെന്‍ഷനേ വേണ്ട..

courtesy : idiva.com