ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ശ്രീലക്ഷ്മി പുറത്തുവിട്ടത്. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ വിവാഹചിത്രങ്ങളും പുറത്തുവന്നിരിക്കുന്നു. ജിജിന്‍ ജഹാംഗീറാണ് ശ്രീലക്ഷ്മിയുടെ വരന്‍.
മുസ്ലീം ആചാരപ്രകാരം നടന്ന വിവാഹത്തിന് ഒരു മുഗള്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് ശ്രീലക്ഷ്മി എത്തിയത്.
ഗോള്‍ഡന്‍ മോട്ടിഫുകള്‍ ഉള്ള ക്രീം നിറത്തിലുള്ള ലഹങ്കയും ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുള്ള ചുവന്ന നിറത്തിലുള്ള ദുപ്പട്ടയുമാണ് ശ്രീലക്ഷ്മി അണിഞ്ഞത്. ഇതിനൊപ്പം ബോളിവുഡ് സ്‌റ്റൈലിലുള്ള ആഭരണങ്ങളാണ് അവര്‍ തിരഞ്ഞെടുത്തത്.

കല്ലുകള്‍ പതിപ്പിച്ച വലിയ ചോക്കറും നെറ്റിച്ചുട്ടിയും നോര്‍ത്തിന്ത്യന്‍ വധുക്കള്‍ അണിയുന്ന ചൂഡയും ശ്രീലക്ഷ്മിയെ സുന്ദരിയാക്കി. മെറൂണ്‍ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജിജിന്റെ വിവാഹവേഷം.
Content Highlights: Sreelakshmi Sreekumar Wedding