സെറ്റുമുണ്ടും നേര്യതും മിനിമം ആഭരണങ്ങളുണിഞ്ഞ് മുല്ലപ്പൂ ചൂടി തികഞ്ഞ മലയാളി പെണ്‍കൊടിയായാണ് സോനു ഗുരുവായൂര്‍ അമ്പലനടയില്‍ വിവാഹത്തിനെത്തിയത്. വളരെ സിംപിളായി എന്നാല്‍ പരമ്പരാഗത രീതിയിലായിരിക്കും വിവാഹത്തിന് താനെത്തുക എന്ന വാക്ക് പാലിച്ചുതന്നെ. 

ചുവന്ന കരയുള്ള സെറ്റ്മുണ്ടിനും നേര്യതിനുമൊപ്പം പരമ്പരാഗത ശൈലിയിലുള്ള രണ്ടുമാലകളും ഒഡ്യാണവും സോനു അണിഞ്ഞിരുന്നു. കൈയിലണിഞ്ഞ മൈലാഞ്ചി മാത്രമായിരുന്നു വധുവിന് ആകെയുണ്ടായിരുന്ന ആര്‍ഭാടം.  

ആന്ധ്ര സ്വദേശിയായ അജയും വിവാഹത്തിന് എത്തിയത് ഒരു മലയാളി വരന്റെ വേഷത്തിലാണ്. കസവുമുണ്ടിലും ഷര്‍ട്ടിലും സോനുവിന് ചേരുന്ന ഒരു മലയാളിപ്പയന്റെ ലുക്കോടെ. അമ്പലത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

Sonu

താലികെട്ടിന് ശേഷം നടന്ന ചടങ്ങില്‍ സോനു പ്രത്യക്ഷപ്പെട്ടത് ചുവന്ന കാഞ്ചീപുരം സാരിയിലായിരുന്നു. പാലക്ക മാലയും മുല്ലമൊട്ടുമാലയും മറ്റുപരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായെത്തിയ സോനുവിനൊപ്പം കസവ് നിറത്തിലുള്ള കുര്‍ത്തയണിഞ്ഞാണ് അജയ് എത്തിയത്. സോനുവിന്റെ സാരിയോട് ചേരുന്ന നിറത്തിലുള്ള കസവ് ഹൈനെക്ക് കുര്‍ത്തയെ കൂടുതല്‍ മനോഹരമാക്കി. 

നിരവധി സീരിയലുകളിലൂടെ ജനമനസ്സുകളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സോനു. അഭിനയത്തിന് പുറമേ നൃത്തരംഗത്തും സോനു തന്റെ വൈഗദ്ധ്യം തെളിയിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ ഐടി എന്‍ജിനീയറാണ്‌ അജയ്. 

Sonu