ണ്ടു വനിതാ ഡോക്ടർമാരുടെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. സുർഭി മിത്ര, പരോമിത മുഖർജി എന്നീ ലെസ്ബിയൻ‌ പ്രണയികളാണ് അവർ. സ്റ്റീരിയോടൈപ്പുകളെ തകർത്തെറിഞ്ഞ് തങ്ങൾ ഒന്നാകുന്ന നിമിഷം ആഘോഷമാക്കുകയാണ് ഇരുവരും.

​ഗേ, ലെസ്ബിയൻ, ട്രാൻസ് വിവാഹങ്ങൾക്ക് മുന്നിൽ ഇപ്പോഴും മുഖംചുളിക്കുന്നവർക്ക് സ്വന്തം ജീവിതത്തിലൂടെ ചുട്ടമറുപടി നൽകുകയാണ് സുർഭിയും പരോമിതയും. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾക്ക് കീഴെ ആശംസകൾ കൊണ്ടു മൂടുകയാണ് പലരും. 

കമ്മിറ്റ്മെന്റ് റിങ് സെറിമണി എന്ന പേരിലാണ് ഇരുവരും വിവാഹ നിശ്ചയം നടത്തിയത്. കറുപ്പു നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് ഇരുവരും വിവാഹ നിശ്ചയ വേദിയിലെത്തിയത്. 

കൊൽക്കത്തയിൽ വച്ചു നടന്ന ഒരു കോൺഫറൻസിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പരിപാടിക്കിടെ ഇരുവരും പരിചയപ്പെട്ടു. എന്നാൽ സുർഭിക്ക് നാ​ഗ്പൂരിൽ ഉടൻ തിരിച്ചെത്തണമായിരുന്നു. അതിനാൽ കൂടുതൽ സൗഹൃദം സ്ഥാപിക്കാനും സാധിച്ചില്ല. അതോടെയാണ് സുർഭി തന്റെ ഇൻസ്റ്റ​ഗ്രാം ഐഡി പരോമിതയ്ക്ക് കൈമാറുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറാൻ അധികം വേണ്ടിവന്നില്ല. 

2013ലാണ് പരോമിത തന്റെ സ്വത്വത്തെക്കുറിച്ച് അച്ഛനോട് തുറന്നു പറയുന്നത്. അടുത്തിടെ അമ്മയോടും പറഞ്ഞു. സുർഭിയും സമാനമായി വീട്ടുകാരോട് കാര്യം അവതരിപ്പിച്ചിരുന്നു. തുടക്കത്തിൽ ഇരുവീട്ടുകാരും അത് പെൺമക്കളുടെ ജീവിതത്തിലെ ഒരു ഘട്ടമാവുമെന്നും വൈകാതെ മാറുമെന്നും കരുതി. എന്നാൽ‌ പതിയെ ഇരുവരും മാതാപിതാക്കളെ ബോധവാന്മാരാക്കി. ഇതോടെ അവരുടെ പരോമിതയ്ക്കും സുർഭിക്കും പിന്തുണയുമായെത്തി. 

Content Highlights: same sex women doctors engaged, lesbian couple, paromita mukherjee and surbhi mitra, same sex marriage, breaking stereotypes