തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍  വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ശബരി ദിവ്യയ്ക്ക് താലി ചാര്‍ത്തി.

അന്തരിച്ച മുന്‍ നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെയും ഡോ.എം.ടി സുലേഖയുടെയും മകനാണ്  ശബരീനാഥന്‍.  തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീചക്രയില്‍  പി.എസ് ശേഷ അയ്യരുടെയും  ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല വി.ഡി സതീശന്‍. കെസി ജോസഫ്,ആന്റോ ആന്റണി. എസ് രാജേന്ദ്രന്‍ . ടി.പി ശ്രീനിവാസന്‍, ബിജുപ്രഭാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ന് വൈകുന്നേരം തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വിവാഹ സല്‍ക്കാരം നടക്കും. അരുവിക്കര നിയോജകമണ്ഡലത്തിലെ വിവാഹ സത്ക്കാരം ജൂലൈ രണ്ട് ഞായറാഴ്ച വൈകിട്ട് നാലുമണിമുതല്‍ ആര്യനാട് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും

വായിക്കാം - പ്രോട്ടോക്കോളില്ലാത്ത പ്രണയകഥയിലെ നായകനും നായികയും