വിവാഹദിനത്തിലാകും പെണ്ണുങ്ങള്‍ ജീവിതത്തില്‍ ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങുന്നത്. ഒരിക്കലും ധരിക്കാത്തതരത്തിലുള്ള വ്യത്യസ്തവും ആകര്‍ഷകവുമായ വസ്ത്രങ്ങള്‍ അവര്‍ ആ ദിവസത്തിനു വേണ്ടി തെരഞ്ഞെടുക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധമുഴുവന്‍ കല്യാണപെണ്ണിന്റെ വസ്ത്രത്തിലും ആഭരണങ്ങളിലുമായിരിക്കും. പ്രത്യേകിച്ച് വധു സെലിബ്രിറ്റി കൂടിയാണെങ്കില്‍ പറയുകയും വേണ്ട. അടുത്ത ദിവസങ്ങളില്‍ ഇത്തരത്തില്‍ ബോളിവുഡില്‍ മൂന്നു ഗംഭീര താരവിവാഹങ്ങള്‍ നടന്നു. ഇതില്‍ പ്രിയങ്ക ചോപ്രാ, ദീപിക പദുക്കോണ്‍, ഇഷ അംബാനി എന്നിവര്‍ വസ്ത്രാലങ്കാരത്തില്‍ ഒന്നിനൊന്നു മികച്ചു നിന്നു. എന്നാല്‍ മൂന്നു വിവാഹ വസ്ത്രങ്ങളിലും പൊതുവായ ഒരു ഘടകം ഉണ്ടായി എന്നതാണ് ഫാഷന്‍  പ്രേമികള്‍ ഇപ്പോള്‍ പറയുന്നത്.  

വിവാഹത്തിനും റിസപ്ഷനുമായി ദീപിക തിരഞ്ഞെടുത്ത് സബ്യസാചി, അബു സന്ദീപ്, സുഹൈര്‍ മുറാദ് എന്നിവരുടെ ഡിസൈനായിരുന്നു. പ്രിയങ്ക ചോപ്രയുടെ വസ്ത്രങ്ങള്‍  ഡിസൈന്‍ ചെയ്തിരുന്നത് സബ്യസാചിയും അബു സന്ദീപുമാണ്. ഇഷ അംബാനി തന്റെ വിവാഹഹോഘഷങ്ങള്‍ക്ക് വസ്ത്രങ്ങള്‍ തയാറാക്കാന്‍ തെരഞ്ഞെടുത്തത് സബ്യസാചിയേയും മനിഷ് മല്‍ഹേത്രയേയും അബു സന്ദീപിനേയുമായിരുന്നു. ഡിസൈന്‍ ചെയ്തത് പലരാണെങ്കിലും മൂവരുടെയും വസ്ത്രത്തിലുണ്ടായിരുന്ന ഏറ്റവും വലിയ സമാനത നീളം ഏറിയ ശിരോവസ്ത്രമായിരുന്നു.  സുഹൈര്‍ മുറാദ് ഡിസൈന്‍ ചെയ്ത ചുവന്ന ഗൗണായിരുന്നു ദീപിക തന്റെ റിസപ്ഷന് ധരിച്ചിരുന്നത്. എന്നാല്‍  ഇതിനൊപ്പം നീളമേറിയ മനോഹരമായ ശിരോവസ്ത്രവും ധരിച്ചിരുന്നു.

Priyanka, Deepika and Isha had one thing common during their wedding celebrations

പ്രിയങ്കയാകട്ടെ റാഫേല്‍ ലോറന്‍ ഡിസൈന്‍ ചെയ്ത ഗൗണിനൊപ്പം ധരിച്ചത് 75 അടി നീളമുള്ള ശിരോവസ്‌ത്രമായിരുന്നു. ഇഷ അംബാനിയാകട്ടെ സര്‍ദോസിബോഡറുള്ള ഗാർഗയ്‌ക്കൊപ്പം നീളമേറിയ ശിരോവസ്ത്രം ധരിച്ചിരുന്നു. ഈ ശിരോവസ്ത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് വിവാഹ വേദിയിലേയ്ക്ക് ഇഷയെയാനയിച്ചത്.  ഇതോടെ ഫാഷന്‍ ട്രന്‍ഡില്‍ ശിരോവസ്ത്രം ഇടം പിടിച്ചിച്ചു കഴിഞ്ഞു. മതാചാരത്തിനു മാത്രമല്ല ഫാഷന്റെ കൂടി ഭാഗമായി ശിരോവസ്ത്രം മാറി. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ സ്ത്രീകളുടെ വസ്ത്രങ്ങളുടെ ശക്തിയും മനോഹാരിതയും വര്‍ധിപ്പിക്കാന്‍ ശിരോവസ്ത്രത്തിനു കഴിയുമെന്നാണ് പുത്തന്‍ ഡിസൈനുകള്‍ പറയുന്നത്. 

content highlights: Priyanka, Deepika and Isha had one thing common during their wedding celebrations