മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മകള്‍ ഇഷയുടെ വിവാഹമായിരുന്നു പോയവാരം ബോളിവുഡിലെ പ്രധാന ആകര്‍ഷണം. ഏറെ ആഘോഷമായി നടത്തിയ വിവാഹത്തില്‍ നിത അംബാനി ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. അബു ജാനി സന്ദീപ് കോസ്ല ഡിസൈന്‍ ചെയ്ത ഇഷയുടെ വിവാഹവസ്ത്രത്തില്‍ അമ്മ നിത അംബാനിയുടെ 35 വര്‍ഷം പഴക്കമുള്ള വിവാഹവസ്ത്രത്തില്‍ നിന്ന് മുറിച്ചെടുത്ത ഒരു ഭാഗം തുന്നി ചേര്‍ത്തിരുന്നു. 

isha ambani wedding pics

വിവാഹ ദിനത്തില്‍ ഇഷ രാജകുമാരിയെ പോലെയാണ് ഒരുങ്ങിയതെങ്കില്‍ അമ്മ നിത അംബാനി രാജ്ഞിക്കു സമാനമായാണ് എത്തിയത്. ഇളം ബെയ്ജ് നിറത്തിലുള്ള ജോര്‍ജെറ്റില്‍ വസ്ത്രത്തില്‍ കൈകള്‍ കൊണ്ട് എംബ്രോയിഡറി ചെയ്ത ലെഹംഗയായിരുന്നു നിതയുടെ വേഷം. കൈകള്‍ കൊണ്ട് ചെയ്യുന്ന ഏറ്റവും അപൂര്‍വ്വവും സൂഷ്മവുമായ മരോദി, മുകയിഷ് ഡിസൈനുകള്‍ ലെഹംഗയില്‍ പ്രൗഢി വര്‍ധിപ്പിച്ചു. ക്രിസ്റ്റലും തംബാ സീക്വാന്‍സും ഉപയോഗിച്ച ഡിസൈനില്‍ ഫ്യൂഷൈ പിങ്ക് ബോഡര്‍ ലെഹംഗയുടെ മാറ്റുകൂട്ടി.  സര്‍ദോസി പാറ്റേണില്‍ ക്രിസ്റ്റലുകള്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ ബ്ലൗസാണ് ലെഹംഗയില്‍ ഉപയോഗിച്ചത്. 

isha ambani wedding pics
ഇഷ അംബാനിയും നിത അംബാനിയും

കൂടാതെ ദൂപ്പട്ടയില്‍ ഫ്യൂഷൈ പിങ്കില്‍ സീക്വന്‍സും ക്രിസ്റ്റല്‍ വര്‍ക്കും ചെയ്തിരുന്നു. പ്രിഷ്യസ് സ്‌റ്റോണില്‍ തീര്‍ത്ത ആഭരണങ്ങളാണ് നിത അണിഞ്ഞിരുന്നത്. നെക്ലൈയിസും കമ്മലുകളും പെയര്‍ ആയിരുന്നതും ആഭരണത്തിന്റെ ഭംഗി വര്‍ധിപ്പിച്ചു. ഐബ്രോസ് സ്‌ട്രോങ്ങാക്കിയ ശേഷം കണ്ണുകള്‍ മെറ്റാലിക് പിങ്കില്‍ സ്‌മോക്കിയാക്കി. ഇത് നിതയുടെ മുഖം കൂടുതല്‍ മനോഹരമാക്കി. മുടി ഗജിര ( ആഘോഷദിനങ്ങളില്‍ പൂക്കള്‍ കൊണ്ട് മുടി വൃത്താകൃതിയില്‍ അലങ്കരിക്കുന്നത്) ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. കൂടാതെ ലിപ്‌സ്റ്റിക്കും ലിപ് ഗ്ലോയും ഉപയോഗിച്ച് ചുണ്ടുകള്‍ മനോഹരമാക്കി.

Content Highlight: Nita and Mukesh Ambani make for a perfect couple in unseen photos from Isha's wedding