കന്‍ ആകാശിന്റെ വിവാഹത്തിന് മുംബൈ പോലീസുകാരെ തേടി മുകേഷ് അംബാനിയുടെ സമ്മാനമെത്തി. മധുരപലഹാരങ്ങള്‍ നിറച്ച 50,000 പെട്ടികളാണ് മുംബൈയിലെ പോലീസ് സ്‌റ്റേഷനുകളില്‍ എത്തിയതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആകാശും ശ്ലോകയും വിവാഹിതരാകുന്ന അവസരത്തില്‍ നിത അംബാനിയും മുകേഷ് അംബാനിയും മക്കളായ ഇഷ, അനന്ദ്, മരുമകന്‍ ആനന്ദ് എന്നിവര്‍ ആശംസകളും അനുഗ്രഹങ്ങളും അഭ്യര്‍ഥിക്കുന്ന കുറിപ്പും പലഹാരപ്പെട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു. 

WOMEN

മാര്‍ച്ച് 9 ന് ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ വച്ചായിരുന്നു ആകാശ് അംബാനി- ശ്ലോക മേത്ത വിവാഹം. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസാല്‍ മേത്തയുടെഇളയ മകളാണ് ശ്ലോക. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്.

Content Highlights: mukesh ambani sent 50000 sweet boxes to mumbai police