പേളിഷ്, പ്രേക്ഷകരെ സാക്ഷിയാക്കിയാണ് ആ പ്രണയം മൊട്ടിട്ടതും പൂവണിഞ്ഞതും..വീട്ടിലെ പ്രിയപ്പെട്ടവരുടെ വിവാഹം പോലെ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ അവരാ വിവാഹം ആഘോഷിക്കുക തന്നെ ചെയ്തു. ഒരു ബോളിവുഡ് താരവിവാഹത്തിന്റെ എല്ലാ ചേരുവകളും ചേരുംപടി ചേര്‍ന്ന വലിയൊരു മാമാങ്കം തന്നെയായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും ബിഗ് ഡേ..

അച്ഛന്റെ കൈപിടിച്ച്, ഇടയ്ക്ക് ആ തോളിനൊന്ന് ചാഞ്ഞ്, വിതുമ്പി പള്ളിയിലേക്ക് പേളിയെത്തിയത് ഒരു വിക്ടോറിയല്‍ ബ്രൈഡിനെ പോലെ അതീവ സുന്ദരിയായിട്ടായിരുന്നു. പേളി-ശ്രീനിഷ് പ്രണയത്തിന് ആരാധകര്‍ ചാര്‍ത്തിക്കൊടുത്ത പേളിഷ് എന്നെഴുതിയ നീളമേറിയ ട്രെയിനിലായിരുന്നു ആരാധകരുടെ ശ്രദ്ധയത്രയും.. 

വിക്ടോറിയന്‍ വധുവിനെ പോലെ വിവാഹദിനത്തില്‍ താന്‍ സുന്ദരിയായിരിക്കണമെന്ന് ആവശ്യപ്പെട്ട പേളിയെ സുന്ദരിയായി അണിയിച്ചൊരുക്കിയത് പ്രമുഖ ഡിസൈനേഴ്‌സായ ലേബല്‍ എം ആണ്. പൂര്‍ണമായും ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത അതിമനോഹരമായ ഐവറി നിറത്തിലുള്ള ഗൗണിന് പിറകില്‍ മാസങ്ങള്‍ നീളുന്ന അധ്വാനമുണ്ട്. 

Pearle

പേളി ആഗ്രഹിച്ചതുപോലെ ഗൗണിന്റെ ഡീറ്റെയ്‌ലിങ്ങും കട്ട്‌സുമെല്ലാം വിക്ടോറിയന്‍ ശൈലിയിലുള്ളതായിരുന്നു. സ്‌ട്രെയിറ്റ് ഷീര്‍ ലോങ് ഗൗണില്‍ നേരിയ ഫ്‌ളെയേര്‍ഡ് ഹെം നല്‍കി. കാണുമ്പോള്‍ വളരെ ലളിതമെന്ന് തോന്നുമെങ്കിലും നിരവധി പാളികളും ലേസുകളും തുന്നിച്ചേര്‍ത്തുള്ള അല്പം സങ്കീര്‍ണ്ണമായ ഡീറ്റെയ്‌ലിങ്ങാണ് ഗൗണിന്റെ പ്രൗഢി കൂട്ടിയത്. 

വിദഗ്ധരായ തുന്നല്‍ക്കാരുടെ കരവിരുതില്‍ ഓരോ പാളികളും പ്രത്യേകം പ്രത്യേകം രൂപംകൊണ്ടതാണ്. കുറ്റമറ്റതാകണമെന്ന നിര്‍ബന്ധത്തില്‍ മാസങ്ങളെടുത്തായിരുന്നു ഹാന്‍ഡ് എംബ്രോയിഡറി പൂര്‍ത്തീകരിച്ചത്. പെയ്ല്‍ പിങ്ക്, പൗഡര്‍ ബ്ലൂ നിറത്തിലുള്ള റോസ് പൂക്കളാണ് ഗൗണില്‍ ഇവര്‍ കൈത്തുന്നലാല്‍ വിരിയിച്ചെടുത്തത്. ഒപ്പം ക്രിസ്ത്യന്‍ വെഡ്ഡിങ്ങില്‍ പുതിയ ട്രെന്‍ഡായി മാറിയ ലോങ് ട്രെയ്‌നും ഗൗണിന്റെ മാറ്റുകൂട്ടി. 

മോഡേണ്‍, എന്നാല്‍  പൂര്‍വിക വിക്ടോറിയന്‍ ചാരുതയില്‍ വേരൂന്നിക്കൊണ്ടുള്ള രൂപകല്പനയാണ് ഗൗണിന് ഡിസൈനേഴ്‌സ് നല്‍കിയത്. ഗൗണിന് മാച്ച് ചെയ്യുന്ന ബൊക്കെ, ഐവറി നിറത്തിലുള്ള ഹൈ ഹീല്‍സ്, പേളിയുടെ ചുരുണ്ട മുടിക്ക് ചേരുന്ന ഹെയര്‍ സ്റ്റൈലും ടിയാരയും.. എല്ലാം ചേര്‍ന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പേളി ഒരു രാജകുമാരിയായി..

 
 
 
 
 
 
 
 
 
 
 
 
 

The Making of Pearlee's Bridal Attire ! It’s an Ivory straight sheer gown The style that we adapted this time was very Victorian in aspects of its detailing and cuts ! The silhouette is a minimal straight long gown with a slightly flared hem! Even though it appears to be very minimal as per its silhouette it has very maximalist details as it consists of various minute panelling and lace insertions . Every panel has been intricately embroidered separately by our extremely proficient craftsmen for months . An entire ivory rose garden has been appliqués and beaded intricately all over and a tinge of pale pinks and powder blues to accentuate its depths It’s very modern but extremely rooted to our ancestoral Victorian elegance #pearlish#pearlymaany#indianbride#bridalcouture#celebritywedding#weddingdress#wedding#weddinggowns#whiteweddinggown#labelmbride#labelmbridewithpride

A post shared by labelmdesigners (@labelmdesigners) on

കടപ്പാട് - labelmdesigners

Content Highlights: Making of Pearle's Bridal Attire