ബിടൗൺ താരങ്ങളായ കത്രീന കൈഫ്-വിക്കി കൗശൽ വാർത്തകളാണ് സമൂഹമാധ്യമമാകെ. ഇപ്പോഴിതാ വിവാഹത്തിനായി താരം ധരിച്ച മോതിരത്തിന്റെ വിശേഷമാണ് പുറത്തുവന്നിരിക്കുന്നത്. ലക്ഷങ്ങൾ വിലപിടിപ്പുള്ള മോതിരമാണ് കത്രീനയുടേത്. 

പ്രശസ്ത അമേരിക്കൻ ലക്ഷ്വറി ജ്വല്ലറി കമ്പനിയായ ടിഫാനി ആൻഡ് കോ ഡിസൈൻ ചെയ്ത ടിഫാനി സോളെസ്റ്റ് എന്ന മോതിരമാണ് കത്രീന അണിഞ്ഞത്. ഡയമണ്ടുകളും പ്ലാറ്റിനവും കൊണ്ട് നിർമിച്ച മോതിരത്തിന്റെ പ്രധാന ആകർഷണം അതിൽ പതിച്ച ഇന്ദ്രനീലക്കല്ലാണ്. ഇനി മോതിരത്തിന്റെ വില എത്രയെന്നല്ലേ..? ഒന്നും രണ്ടുമല്ല ഏഴരലക്ഷം രൂപയാണ് വില. കൃത്യമായി പറഞ്ഞാൽ 9800 യു.എസ് ഡോളർ അഥവാ 7,41,203 രൂപ.

കത്രീനയുടെ വിവാഹമോതിരം മറ്റൊരു പ്രശസ്ത വനിതയുടേതിന് സമാനമാണെന്നും കണ്ടെത്തിയവരുണ്ട്. ‍ഡയാന രാജകുമാരി ധരിച്ചിരുന്ന ഡയമണ്ട് റിങ്ങിന് സമാനമാണത്രേ കത്രീനയുടേതും. 

ജയ്‍പുരിൽ ഫോർട്ട് ബർവാരയിലെ സിക്സ് സെൻസസ് റിസോർട്ടിൽ വൻ സുരക്ഷാക്രമീകരണങ്ങളോടെ ഒരുക്കിയ ചടങ്ങിലാണ് കത്രീനയും വിക്കിയും വിവാഹിതരായത്. കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകർക്കടക്കം വിലക്കേർപ്പെടുത്തിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

വിവാഹശേഷം മനോഹരമായ ക്യാപ്ഷനോടെ കത്രീന ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള സ്‌നേഹവും നന്ദിയുമാണ് ഇരുവരുടെയും ഹൃദയത്തിലെന്നാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ച് കത്രീന കുറിച്ചത്.

Cotent Highlights: katrina kaifs tiffany sapphire diamond ring katrina kaif vicky kaushal wedding