ഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹം മുംബൈയില്‍ അതിഗംഭീരമായാണ് നടന്നത്. ഒരുപാട് സവിശേഷതകൾ ഉള്ളതായിരുന്നു ഇഷയുടെ വിവാഹവസ്ത്രവും ആഭരണങ്ങളും. വിവാഹദിവസം ഇഷ അണിഞ്ഞ വസ്ത്രത്തിന് ഒരു വലിയ പ്രത്യേകത ഉണ്ടായിരുന്നു. ആഢംബരത്തോടൊപ്പം തന്നെ പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു വിവാഹവസ്ത്രം.

Isha Ambani wore her mom Nita's 35-year-old saree on her wedding day

ഇഷയുടെ അമ്മ നിതാ അംബാനി മുപ്പത്തിയഞ്ചു വര്‍ഷ മുൻപ് ധരിച്ച് വിവാഹ വസ്ത്രത്തിന്റ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ഇഷയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. നിതാ അംബാനിയുടെ വിവാഹസാരിയാണ് ഇഷയുടെ ഓഫ് വൈറ്റ് നിറമുള്ള ഗാഗ്ര തുന്നാന്‍ ഉപയോഗിച്ചത്. ഓഫ് വൈറ്റിന്റെ രണ്ടു ഷെയ്ഡുകളുള്ള പതിനാറു പാനലുകളില്‍ തീര്‍ത്ത് ഗാഗ്രയാണ് ഇഷ വിവാഹദിനത്തില്‍ അണിഞ്ഞത്. 

Isha Ambani wore her mom Nita's 35-year-old saree on her wedding day
മുഗള്‍ ഡിസൈനില്‍ ചുവപ്പു സര്‍ദോസി ബോര്‍ഡറുള്ള ഗാഗ്ര

ഓരോ പാനലിലും കൈകള്‍ കൊണ്ട് തുന്നിയ മുഗള്‍ ഡിസൈനുകളുണ്ടായിരുന്നു. കൂടാതെ സരോസ്‌കി ക്രിസ്റ്റലുകളുടെ അലങ്കാരവും വസ്ത്രത്തിന്റെ മാറ്റുകൂട്ടി. ക്രിസ്റ്റലും സീക്വന്‍സുകളും പാനലുകളില്‍ തുന്നിയ പൂക്കളെ ആകര്‍ഷകമാക്കിയിട്ടുണ്ട്. ചുവപ്പു നിറത്തിലുള്ള സര്‍ദോസി ബോര്‍ഡറായിരുന്നു ഗാഗ്രയുടെ മറ്റൊരു ആകര്‍ഷണം. പ്രശസ്ത ഡിസൈനറായ ഡിയോ അബു ജാനി സന്ദീപ് കോസലയാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Content Highlight: Isha Ambani wore her mom Nita's 35-year-old saree on her wedding day