രാന്‍ പോകുന്നത് മൂന്ന് രാജകീയ വിവാഹങ്ങളാണ്. ദീപികാ- രണ്‍വീര്‍, പ്രിയങ്ക-നിക് എന്നിവരുടെ വിവാഹവാര്‍ത്തകള്‍ക്കൊപ്പം ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരുവിവാഹമാണ് മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടേത്. ആഢംബരത്തിന്റെ അവസാനവാക്കായിരിക്കും ഈ വിവാഹമെന്നാണ് സൂചനകള്‍. 

ഇതിനോടകം തന്നെ ഇഷയുടെ വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഒരു വലിയ ബോക്‌സിലാണ് ക്ഷണക്കത്ത് നല്‍കുന്നത്. ഇഷ അംബാനിയുടെ ഇനീഷ്യലുകള്‍ പതിച്ചതാണ് ഈ വലിയ ബോക്‌സ്. അതുതുറക്കുമ്പോള്‍ അകത്തായി മറ്റൊരു ചെറിയ ബോക്‌സ് കാണാം. ആ ബോക്‌സ് തുറക്കുമ്പോള്‍ ഗായത്രീ മന്ത്രം കേള്‍ക്കാമത്രേ. രണ്ടാമത്തെ ബോക്‌സിനകത്തായി സ്വര്‍ണ നിറത്തിലുള്ള നാല് ചെറിയ ബോക്‌സുകള്‍ കൂടി കാണാം. ഇതെല്ലാം സ്വര്‍ണത്തില്‍ തീര്‍ത്തവയാണെന്ന് പറയുന്നു.

സ്വര്‍ണനിറത്തിലുള്ള ബോക്‌സ് തുറക്കുമ്പോള്‍ അതിനുള്ളിലായി ദേവിയുടെ ചെറിയൊരു ചിത്രം. വിവാഹ വിസ്മയങ്ങള്‍ ഇതിലൊന്നുമൊതുങ്ങുതല്ലെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് ആണ് ഇഷയുടെ വരന്‍. ഡിസംബര്‍ 12നാണ് ഇവരുടെ വിവാഹം. മുകേഷ് അംബാനിയുടെയും നിതയുടെയും മകളായ ഇഷയും ആനന്ദും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. 

യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. സൈക്കോളജിയില്‍ ബിരുദധാരിയായ ഇഷ ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ സംരംഭങ്ങളിലെ ബോര്‍ഡംഗം കൂടിയാണ് ഇഷ.