ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ബില്‍ ഗേറ്റ്‌സിന്റെയും മുൻഭാര്യ മെലിൻഡയുടെയും മകൾ ജെന്നിഫർ ​ഗേറ്റ്സിന്റെ വിവാഹ വാർത്തകളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവിലാണ് ജെന്നിഫർ കാമുകൻ നയേൽ നാസറിനെ വിവാഹം കഴിക്കുന്നത്. ഇപ്പാഴിതാ വിവാഹ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. 

ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്ററിൽ വച്ചാണ് മെഡിക്കൽ വിദ്യാർഥികളായ ജെന്നിഫറും നയേൽ നാസറും വിവാഹിതരായത്. അടുത്തിടെ ടോക്യോ ഒളിമ്പിക്സിലും പങ്കെടുത്തിട്ടുള്ളയാളാണ് പ്രമുഖ കുതിരസവാരിക്കാരൻ കൂടിയായ നയേൽ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VERA WANG (@verawanggang)

പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനറായ വെരാ ​വാങ് ഡിസൈൻ ചെയ്ത ​ഗൗണാണ് മെലിൻഡ വിവാഹത്തിന് ധരിച്ചത്. മാക്രെയിം ലെയ്സിനാൽ  മനോഹരമാണ് ​ഗൗൺ. തന്റെ സ്വപ്നങ്ങളിലെ ​ഗൗൺ സാക്ഷാത്കരിച്ച ഡിസൈനർക്ക് നന്ദി അറിയിക്കുകയും ചെയ്തു ജെന്നിഫർ. 

ചടങ്ങിൽ കരുതിയ കേക്കിലുമുണ്ട് പ്രത്യേകത, പ്രശസ്ത ബേക്കറും കേക്ക് ഡെക്കറേറ്ററുമായ സിൽവിയാ വിൻസ്റ്റോക് ആണ് ആറുതട്ടുകളുള്ള ഫ്ളോറൽ കേക്ക് ഒരുക്കിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VERA WANG (@verawanggang)

വെള്ളിയാഴ്ച മുസ്ലിം ആചാരങ്ങളോടെയാണ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ജെന്നിഫറിന്റെയും നാസറിന്റെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

ഈ മഹാമാരിക്കാലത്തും പ്രിയപ്പെട്ടവർക്കൊപ്പം സുരക്ഷിതമായി ഒത്തുകൂടി തങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസത്തെ ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജെന്നിഫർ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Marcy Blum (@marcyblum)

സ്റ്റാൻ‌ഫോർ‍‍ഡ് ബിരുദധാരികളായ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2017 മുതലാണ് തങ്ങൾക്കിടയിൽ പ്രണയം മൊട്ടിട്ട വിവരം ഇരുവരും പുറത്തുവിട്ടത്. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹനിശ്ചയ വാർത്ത പുറത്തുവിട്ടത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Marcy Blum (@marcyblum)

Content Highlights: Inside Bill And Melinda Gates' Daughter Jennifer's Fairytale Wedding