ന്ത്യയിലെ വിവാഹസൈറ്റുകള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം വടക്കന്‍ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കിടയില്‍ മിശ്രവിവാഹത്തിനുള്ള പ്രവണത കൂടിവരുന്നതായി പഠനം. ഇന്ത്യയില്‍ മാട്രിമോണിയല്‍ സൈറ്റുകളിലെ 313,000 പ്രൊഫൈലുകള്‍ പഠനവിധേയമാക്കിയ ശേഷം യു.എസിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയാണ് ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്.  

വിദ്യാഭ്യാസം, ജാതി, സമ്പത്ത്, തുടങ്ങിയവ കാലങ്ങളായി ഇന്ത്യന്‍ വിവാഹത്തില്‍ പരിഗണിക്കപ്പെട്ടിരുന്ന പ്രധാന കാര്യങ്ങളാണ്. എന്നാല്‍ ഗവണ്‍മെന്റ് നല്‍കുന്ന അനുകുല്യങ്ങളും സമൂഹത്തില്‍ ഉണ്ടാകുന്ന പുത്തന്‍ സാമൂഹിക മുന്നേറ്റങ്ങളും ജാതിക്ക് അപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതായി പഠനം കണ്ടെത്തി. എന്നാല്‍ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ മിശ്രവിവാഹത്തോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കി.

ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തെക്കന്‍ സംസ്ഥാനങ്ങള്‍ മിശ്രവിവാഹത്തോട് അത്രകണ്ട് താല്‍പ്പര്യം കാണിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. എങ്കിലും കുറഞ്ഞ വരുമാനം ഉള്ളവര്‍ മിശ്രവിവാഹത്തോട് അത്രതന്നെ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പഠനം വ്യക്തമാക്കി.

Content Highlight:Indian matrimonial sites show shift in attitude towards inter caste marriage