ക്ഷണ പ്രിയരായ ഈ ദമ്പതികളുടെ പ്രിവെഡ്ഡിങ് ഫോട്ടോഷൂട്ട് കണ്ടാല്‍ നാവിയില്‍ കൊതിയൂറും. കപ്പ് കേക്ക്, ന്യൂഡില്‍സ്, പിസ്സ, ഐസ്‌ക്രീം തുടങ്ങി തങ്ങള്‍ക്കിഷ്ടമുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഭക്ഷണം തീമാക്കി എടുത്ത കിടിലന്‍ ഫോട്ടോകളാണ് മുംബൈ സ്വദേശികളായ വിശാഖയും വിനീതും തങ്ങളുടെ പ്രിവെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

സാധാരണഗതിയില്‍ കടല്‍ത്തീരവും, ചക്രവാളവും, പ്രകൃതിരമണീയതയും ദമ്പതികള്‍ക്ക് പശ്ചാത്തലമൊരുക്കുമ്പോള്‍ ഇവരുടെ കാര്യത്തില്‍ അത് റെസ്‌റ്റോറന്റുകളും കഫേകളും അടുക്കളകളുമാണ് എന്നുമാത്രം.

സാധാരണ കണ്ടുവരുന്ന പ്രിവെഡ്ഡിങ് ഫോട്ടോഷൂട്ടില്‍ നിന്നും എന്തെങ്കിലും വ്യത്യസ്തത വേണമെന്ന ചിന്തയാണ് ഭക്ഷണത്തെ പ്രമേയമാക്കി ഫോട്ടോഷൂട്ട് നടത്തുന്നതിലേക്ക് ഇരുവരേയും കൊണ്ടുചെന്നെത്തിച്ചത്. 

പരസ്പരമുള്ള ബന്ധത്തെ വ്യക്തമായി വരച്ചുകാട്ടുന്നതാകണം ചിത്രങ്ങള്‍ എന്ന കാര്യത്തില്‍ ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. ഭക്ഷണപ്രിയരായതുകൊണ്ട് അതിന് ഏറ്റവും നല്ല മാര്‍ഗം രുചികരമായ വിഭവങ്ങള്‍ പങ്കുവെച്ച് കഴിക്കുന്ന ചിത്രങ്ങള്‍ തന്നെയാണെന്ന് ഇരുവരും ഉറപ്പിച്ചു. 

അല്പം തടിയുള്ള വിശാഖയോട് വിവാഹത്തിന് മുമ്പ് തടിയല്‍പം കുറക്കാന്‍ ബന്ധുക്കള്‍ ഉപദേശം തുടങ്ങിയ സമയത്താണ് ഭക്ഷണം കഴിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടിന് വിശാഖ തയ്യാറായത്.

തങ്ങള്‍ക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റുകളും വിഭവങ്ങളും അതിന് വേണ്ടി അവര്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ഒന്നിച്ച് ഡേറ്റിങ്ങിന് പോയ റെസ്‌റ്റോറന്റ് മുതല്‍ വിശാഖയുടെ അമ്മയുടെ അടുക്കള വരെ ഫോട്ടോഷൂട്ടിന് പശ്ചാത്തലമായി. 

ഫ്രൈ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്ന വിശാഖക്ക് മുന്നില്‍ മുട്ടുകുത്തി ഒരു 'ഫ്രൈ ഫ്ലവര്‍' ബൊക്കേയുമായി വിശാഖയെ പ്രൊപ്പോസ് ചെയ്യുന്ന വിനീതിന്റെ ഫോട്ടോ ഇരുവരും തമ്മിലുള്ള പ്രണയവും അവരുടെ ഭക്ഷണപ്രേമവും വെളിവാക്കുന്ന ഒന്നാണ്. 

ചിത്രങ്ങള്‍ കാണാം

1
Image Courtesy : Samsara Photography
3
Image Courtesy : Samsara Photography
5
Image Courtesy : Samsara Photography
6
Image Courtesy : Samsara Photography
8
Image Courtesy : Samsara Photography
11
Image Courtesy : Samsara Photography
12
Image Courtesy : Samsara Photography

Content Highlights: Prewedding Photoshoot, Foodie Couple