ത്മാർഥമായ കരുതലും സ്നേഹവുമൊക്കെ ആനന്ദത്താൽ കണ്ണുകളെ ഈറനണയിക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും സന്തോഷത്താൽ വിതുമ്പുന്ന ഒരു വരന്റെ വീഡിയോ ആണ്. വേദിയിൽ വധുവിന്റെ നൃത്തം കണ്ട് ആനന്ദത്താൽ കരയുന്ന വരനാണ് വീഡിയോയിലുള്ളത്. 

വെഡ് എബൗട്ട് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. വരനു വേണ്ടി ഒരു നൃത്തം സമർപ്പിക്കുകയായിരുന്നു വധു. സർദാർ കാ ​ഗ്രാൻസൺ എന്ന ചിത്രത്തിലെ മേൻ തേരി ഹോ ​ഗയി എന്ന ​ഗാനത്തിനാണ് വധു ചുവടുവെക്കുന്നത്. വിവാഹ വേഷത്തിൽ സ്വയംമറന്ന് നൃത്തം ചെയ്യുകയാണ് വധു. ഇതിനിടയിലാണ് വധുവിന്റെ പ്രകടനം കണ്ട് സന്തോഷത്തോടെ കണ്ണീർ തുടയ്ക്കുന്ന വരനെ കാണുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by WedAbout.com (@wedabout)

തുടർന്ന് വധു വരനെ വേദിയിലേക്ക് വരവേൽക്കുന്നതും കണ്ണുനീർ തുടയ്ക്കുന്നതും കാണാം. പുരുഷന്മാർ കരയുകയോ എന്ന് ഈ കാലത്തും ചിന്തിക്കുന്നവർക്കുള്ള മറുപടിയാണ് ഈ വീഡിയോ എന്നാണ് പലരും പറയുന്നത്. 

ബോൾഡ് ആയി ചുവടുകൾ വെക്കുന്ന വധുവും വികാരനിർഭരനായ വരനും സമൂഹമാധ്യമത്തിന്റെ മനം കവർന്നു കഴിഞ്ഞു. 

Content Highlights: Groom tears up as bride dances to Main Teri Ho Gayi during wedding festivities