ട്രാൻസ്​വുമണും നടിയുമായ എലിസബത്ത് ഹരിണി ചന്ദന വിവാഹിതയായി. ഏറെ നാളായി പ്രണയത്തിലായിരുന്ന സുനീഷിനെയാണ് ഹരിണി ചന്ദന വിവാഹം കഴിച്ചത്. എട്ടാം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. 

എറണാകുളം ബിടിഎച്ച് ഹാളിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ട്രാൻസ്ജെൻ‍ഡർ ആക്റ്റിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറിന്റെ ആശീർവാദത്തോടെയായിരുന്നു വിവാഹം. അമ്മയുടെ സ്ഥാനത്തു നിന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ചിത്രങ്ങളും രഞ്ജു പങ്കുവച്ചിരുന്നു. 

ഒരമ്മയുടെ ഉത്തരവാദിത്തം പൂർത്തീകരിക്കുകയാണെന്നും ഇതെല്ലാ സ്ത്രീയുടേയും സ്വപ്നമാണെന്നും പറഞ്ഞാണ് ഹരിണിയെ ആശീർവദിക്കുന്നതിന്റെ ചിത്രങ്ങൾ രഞ്ജു പങ്കുവച്ചിരിക്കുന്നത്.


‌ഇന്ത്യയിൽ തന്നെ ഒരു ട്രാൻസ്​വുമൺ നായികയായെത്തിയ ആദ്യചിത്രം ഹരിണി ചന്ദനയു‌‌ടെ ദൈവത്തിന്റെ മണവാട്ടിയായിരുന്നു. കുമ്പളങ്ങി സ്വദേശിയായ ഹരിണി ചന്ദന പന്ത്രണ്ടാം വയസ്സിൽ സ്വത്വത്തെക്കുറിച്ച് തിരിച്ചറിഞ്ഞെങ്കിലും പതിനേഴാം വയസ്സിൽ ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് പൂർണമായും സ്ത്രീയായി മാറിയത്. 2017ൽ കൊച്ചിയിൽ  നടന്ന ഭിന്നലിം​ഗക്കാരുടെ സൗന്ദര്യമത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായിരുന്നു ഹരിണി. 

Content Highlights: Elizabeth Harini Chandana Wedding