കാശത്തു വച്ചും എവറസ്റ്റിനു മുകളില്‍ വച്ചുമൊക്കെ നടന്ന വിവാഹവാര്‍ത്തകള്‍ക്കു പിന്നാലെ ഇതാ അന്റാര്‍ട്ടിക്കയില്‍നിന്നും ഒരു കല്യാണമേളം. ബ്രിട്ടീഷുകാരായ ജൂലി ബാവും ടോം സില്‍വസ്റ്ററും അന്റാര്‍ട്ടിക്കയില്‍ വച്ച് 'സൂപ്പര്‍ കൂളായി' വിവാഹിതരായത്. -9 ഡിഗ്രി സെല്‍ഷ്യസായിരുന്നു വിവാഹനേരത്തെ താപനില.

അന്റാര്‍ട്ടിക്കയില്‍ ബ്രിട്ടന് അധികാരമുള്ള പ്രദേശത്തു വച്ചായിരുന്നു വിവാഹം. അന്റാര്‍ട്ടിക്കയിലെ ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയ്‌സിലെ -ബാസ്(ബി എ എസ്) ജീവനക്കാരാണ് ഇരുവരും. പര്‍വതാരോഹകരായ ടോമും ജൂലിയും നിലവില്‍ ബാസില്‍ പോളാര്‍ ഫീല്‍ഡ് ഗൈഡുകളായാണ്  പ്രവര്‍ത്തിക്കുന്നത്.

മൂന്നൂവര്‍ഷം മുമ്പായിരുന്നു ഇരുരുടെയും വിവഹനിശ്ചയം. അന്റാര്‍ട്ടിക്കയിലെ അഡലൈയ്ഡ് ദ്വീപില്‍ വച്ച് നടക്കുന്ന, ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യത്തെ വിവാഹമാണ് ടോമിന്റെയും ജൂലിയുടെയും.

marriage at antartica

ബാസിലെ പതിനെട്ട് സഹപ്രവര്‍ത്തകരാണ് വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. ശൈത്യമാസങ്ങളില്‍ അന്റാര്‍ട്ടിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ റിസര്‍ച്ച് സ്റ്റേഷനാണ് ബാസ്. കഴിഞ്ഞ പത്തുവര്‍ഷമായി ഞാനും ടോമും ലോകത്തിന്റെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നു. വിവാഹത്തിന് ഇതിലും പറ്റിയ സ്ഥലം വേറെയില്ലെന്നാണ് ജൂലി പറയുന്നത്.

Photo: Facebook/British Antartic Survey