ലോകമെമ്പാടും ആരാധകരുള്ള ജനപ്രിയ വെബ്‌സീരീസാണ് മണിഹീസ്റ്റ്. സീരീസിന്റെ അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലേക്കിതാ മറ്റൊരു മണീഹീസ്റ്റുമായി എത്തിയ രണ്ടുപേരുടെ ചിത്രങ്ങൾ വൈറലാണ് ഇപ്പോൾ. സംഗതി മണീ ഹീസ്റ്റ് തീമില്‍ ചെയ്ത ഒരു പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ്. 

ഫോട്ടോഷൂട്ടുകളില്‍ പരമാവധി വ്യത്യസ്തത പുലര്‍ത്തുന്നവരാണ് പുതുതലമുറ. അക്കൂട്ടത്തിലേക്കാണ് മണീഹീസ്റ്റ് തീമില്‍ തന്നെ ഫോട്ടോഷൂട്ടുമായി രണ്ടു പേര്‍ എത്തിയിരിക്കുന്നത്. ഫിലിപ്പീന്‍സ് സ്വദേശികളായ ആന്‍ഡ്ര്യൂവും ഇനെസുമാണ് വിവാഹപൂര്‍വ ഫോട്ടോഷൂട്ട് വെറൈറ്റിയാക്കാന്‍ മണീഹീസ്റ്റിനെ കൂട്ടുപിടിച്ചത്. 

Andrew x Inez MONEY HEIST THEMED PRE WEDDING SHOOT Coordination: Carlo Abaquita Photo: PIDOGRAPHY - Hafid...

Posted by PIDOGRAPHY - Hafid Caballes on Tuesday, November 10, 2020

ആന്‍ഡ്ര്യൂ ഇനെസ് മണീഹീസ്റ്റ് എന്ന പേരിലാണ് ചിത്രങ്ങള്‍ വൈറലാകുന്നത്. മണീഹീസ്റ്റിലെ കോസ്റ്റ്യൂമിന് സമാനമായ ചുവപ്പു വസ്ത്രങ്ങളും  മാസ്‌കുമൊക്കെയണിഞ്ഞാണ് ഇരുവരും തയ്യാറെടുത്തത്. ഫിലിപ്പീന്‍സിലെ സെബുവിലുള്ള ഒരു ക്ഷേത്രമാണ് ലൊക്കേഷനായി മാറിയത്. മണീഹീസ്റ്റിലെ ബാങ്ക് ഓഫ് സ്‌പെയിന് സമാനമായ അന്തരീക്ഷമാണ് ഇവിടെയും കാണുന്നത്. 

ഇരുകൈകളിലും തോക്കുമേന്തി നില്‍ക്കുന്നതും കൊള്ളയടിച്ച പണം മുകളിലേക്ക് വലിച്ചെറിഞ്ഞ് ആവേശം കൊള്ളുന്നതും തുടങ്ങി വെബ്‌സീരീസിലെ പല രംഗങ്ങളെയും അനുസ്മരിപ്പിക്കുന്ന പോസുകളാണ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. എന്തായാലും സംഗതി ഗംഭീരമായിട്ടുണ്ടെന്നാണ് മണീഹീസ്റ്റ് ആരാധകരുടെ പ്രതികരണം. ചിത്രങ്ങള്‍ക്ക് കീഴെ ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ നിറയുകയാണ്. 

Content Highlights: Couple Holds An Action-Packed ‘Money Heist’ Themed Pre-Wedding Photoshoot