നാണിച്ച് തല താഴ്ത്തി അച്ഛന്റെ കൈപിടിച്ച് വിവാഹ വേദിയിലെത്തുന്ന വധുവൊക്കെ ഇനി പഴങ്കഥ. സ്വന്തം കല്യാണമല്ലേ അത് പരമാവധി ആസ്വദിക്കുക എന്നുള്ളതാണ് ഇന്നത്തെ വധുക്കളുടെ ഒരു രീതി. അതിനുള്ള ഉദാഹരണമാണ് ഈ വധു. 

ഉത്തരേന്ത്യന്‍ പരമ്പരാഗത വധുവേഷത്തിനൊപ്പം  ഒരു കൂളിങ് ഗ്ലാസ് കൂടി വെച്ച് ബോളിവുഡ് ഗാനത്തിനൊപ്പം കൂളായി ചുവടുവെച്ചാണ് ഈ വധു വിവാഹമണ്ഡപത്തിലേക്കെത്തുന്നത്. കാലാ ചഷ്മ, നീന്ദ് ചുരായി മേരി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് കിടിലന്‍ നൃത്തച്ചുവടുകളുകളാണ് വധു വെക്കുന്നത്. പ്രോത്സാഹനവുമായി ബന്ധുക്കളും കൈയടിച്ച് ഒപ്പം കൂടിയതോടെ സംഗതി അടിപൊളിയായി എന്നല്ലേ പറയേണ്ടൂ.

ഫെബ്രുവരി 12 ന് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ പത്തുലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്.