മാര്‍ച്ച് ഒമ്പതിന് മുംബൈ ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്റര്‍ സാക്ഷ്യം വഹിച്ചത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോകയും തമ്മിലുള്ള വിവാഹം ഗംഭീരമായാണ് നടന്നത്. പാരമ്പര്യ ആചാരങ്ങളോടെയാണ് വിവാഹം നടന്നത്. മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനിക്കും നിത അംബാനിയുടെ പിതാവ് രവിന്ദ്ര ഭായ് ദലാലിനും ആദരവ് അര്‍പ്പിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങില്‍ ബോളിവുഡ് താരങ്ങളുടെ വന്‍നിര തന്നെ ഉണ്ടായിരുന്നു.
സര്‍വാഭരണ വിഭൂഷിതയായി എത്തിയ ശ്ലോകയെ കണ്ട് ആകാശ് ആശ്ചര്യപ്പെട്ടു പോയി. തുടര്‍ന്ന് എല്ലാവരോടും ഒപ്പം ചേര്‍ന്ന് കയ്യടിച്ച് ആകാശ് ശ്ലോകയെ സ്വീകരിച്ചു. വരണമാല്യം അണിയിക്കുന്ന സമയത്ത് ആകാശ് കാണിച്ച കുസൃതിയും മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ശ്ലോകയെ ആകാശ് വരണമാല്യം അണിയിച്ച ശേഷം ആകാശിന്റെ ഊഴമെത്തിയപ്പോഴായിരുന്നു ആ കുസൃതി.
വരണമാല്യം സ്വീകരിക്കാതെ രണ്ട് വട്ടം ഒഴിഞ്ഞു മാറിയ ശേഷമാണ് ആകാശ് ശ്ലോകയില്‍ നിന്ന് വരണമാല്യം സ്വീകരിച്ചത്. ആകാശിന്റെ പ്രവൃത്തി ബന്ധുക്കളെയും ശ്ലോകയേയും ചിരിപ്പിച്ചു. ഇരുവരും വിവാഹിതരായത് നിറകണ്ണുകളോടെയായിരുന്നു ബന്ധുക്കളില്‍ പലരും സാക്ഷ്യം വഹിച്ചത്. ഇരുവരും ധീരുഭായി അംബാനി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് തുടങ്ങിയ സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മൂന്നു മക്കളില്‍ ഇളയവളാണ് ശ്ലോക മേത്ത.
Content Highlights: akash ambani shloka mehta wedding