അംബാനിക്കുടുംബത്തില്‍ അടുത്ത വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകള്‍ ഇഷയുടെ വിവാഹവും ക്ഷണക്കത്തും ഗംഭീരമായിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരന്‍ ആകാശിന്റെയും റോസ് ബ്ലു ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശോക്ല മേത്തയുടെയും വിവാഹം നടക്കാന്‍ പോകുന്നത്. ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്ത് കണ്ടതിന്റെ അമ്പരപ്പ് ഇപ്പോഴും പലര്‍ക്കും മാറിട്ടില്ല. ഇപ്പോഴിത മകന്‍ ആകാശിന്റെ വിവാഹക്ഷണക്കത്തും എത്തിരിക്കുകയാണ്.

കൃഷ്ണന്റെയും രാധയുടെയും ചിത്രം പതിച്ച പിങ്ക് നിറത്തിലുള്ള പെട്ടിക്കുള്ളിലാണ് ക്ഷണക്കത്തുള്ളത്. ഇത് തുറക്കുമ്പോള്‍ പ്രകാശം തെളിയുകയും സംഗീതം ഉയരുകയും ചെയ്യും. ക്ഷണക്കത്തിനുള്ളില്‍ കൃഷ്ണന്റെയും രാധയുടെയും ഫ്രെയിം ചെയ്ത ചിത്രമുണ്ട്. ഇതു മാറ്റുമ്പോഴാണ് ക്ഷണക്കത്ത് കാണുന്നത്. അകത്ത് ഗണപതിയുടെ ചിത്രം ഉണ്ട്. തുടര്‍ന്നുള്ള താളിലാണ് വിവാഹം ക്ഷണിച്ചു കൊണ്ട് മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും കുറിപ്പ്.

 
 
 
 
 
 
 
 
 
 
 
 
 

The celebrations have begun. Congratulations Shloka and Akash #Shloka #Akashambani

A post shared by Viral Bhayani (@viralbhayani) on

ഇതില്‍ പരിപാടിയുടെ വിശദവിവരവും ഉണ്ട്. സ്വര്‍ണ്ണം പൂശിയ പെട്ടിക്കുള്ളിലായിരുന്നു ഇഷയുടെ ക്ഷണക്കത്ത്. അതിന്റെ ഒപ്പം എത്തിയില്ല ആകാശിന്റെത് എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നാലു സമ്മാനപ്പൊതികളും സുഗന്ധദ്രവ്യങ്ങളുമുള്ള ഇഷയുടെ വിവാഹ ക്ഷണക്കത്തിന് മൂന്നു ലക്ഷമായിരുന്നു വില. മാര്‍ച്ച് 9,10,11 തിയതികളിലാണ് ആകാശിന്റെയും ശോക്ല മേത്തയുടെയും വിവാഹം. സ്‌കൂള്‍ കാലം മുതല്‍ തുടങ്ങിയ ബന്ധമാണ് വിവാഹത്തില്‍ എത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 

The celebrations have begun. Congratulations Shloka and Akash #Shloka #Akashambani

A post shared by Viral Bhayani (@viralbhayani) on

Content Highlights: Akash Ambani and Shloka Mehta wedding: First glimpse of the grand invitation