സ്‌കൂള്‍ കാലഘട്ടം മുതൽ തുടങ്ങിയ പ്രണയം സഫലമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. അത്യാഢംബര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ജിയോ വേള്‍ഡ് സെന്ററില്‍ വച്ചായിരുന വര്‍ണാഭമായ വിവാഹച്ചടങ്ങ്.  ആഘോഷങ്ങള്‍ തിങ്കളാഴ്ച വരെ തുടരും. 

ആകാശും ശ്ലോകയും ധീരുഭായി അംബാനി സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ തുടങ്ങി ബന്ധമാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലു ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. 

Akash Ambani and Shloka Mehta's Wedding

ഐക്യരാഷ്ട്രസഭാ മുൻ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍. മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ എന്നിവരും വധുവരന്മാരെ അനുഗ്രഹിക്കാൻ എത്തി. കൂടാതെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, രത്തന്‍ ടാറ്റ, കുമാര്‍ മംഗലം ബിര്‍ല, സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, രജനികാന്ത്, പ്രിയങ്ക ചോപ്ര,  തുടങ്ങിയ രാഷ്ട്രിയ പ്രമുഖരും വിവാഹച്ചടങ്ങിന് എത്തിയിരുന്നു. 

 Content Highlights: Akash Ambani and Shloka Mehta's Wedding