രാളെപ്പോലെ ഏഴുപേർ ഉണ്ടെന്നാണ് പറയാറുള്ളത്. പലപ്പോഴും സമൂഹമാധ്യമത്തിൽ സാദൃശ്യമുള്ളവരുടെ കഥകളും കാണാറുണ്ട്. സെലിബ്രിറ്റികളുടെ അപരകളും നിറയാറുണ്ട്. നടി ഐശ്വര്യ റായിയുടെ നിരവധി അപരകളുടെ ചിത്രങ്ങൾ വൈറലായിരുന്നു. ആദ്യകാല നടി സ്നേഹ ഉല്ലാൽ മുതലിന്നോളം വരെ ഐശ്വര്യയുമായി മുഖസാദൃശ്യമുള്ളവർ എന്നു പറഞ്ഞു കണ്ടിട്ടുണ്ട്. അടുത്തിടെ മറാത്തി നടി മാനസി നായ്ക്കിന്റെ ചിത്രങ്ങളും ഐശ്വര്യയെപ്പോലെയെന്ന് പറഞ്ഞ് വൈറലായിരുന്നു. ഇപ്പോഴിതാ മാനസിയുടെ വിവാഹവിശേഷങ്ങളാണ് വാർത്തകളിൽ നിറയുന്നത്. 

അറിയപ്പെടുന്ന മറാത്തി നടിയായ മാനസി ടിക്ടോക്ക് വീഡിയോകളിലൂടെയാണ് കൂടുതൽ പ്രശസ്തി നേടുന്നത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന കാമുകൻ പർദീപ് ഖരേരയെയാണ് മാനസി വിവാഹം കഴിക്കുന്നത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. പൂനെയിൽ നിന്നുള്ള വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും മാനസി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

പിങ്ക് നിറത്തിൽ വെള്ള നൂൽ കൊണ്ടുള്ള എംബ്രോയ്ഡറി ചെയ്ത ലെഹം​ഗ ധരിച്ചാണ് താരം വിവാഹത്തിനെത്തിയത്. വലിയ ചോക്കറും മറ്റ് ആഭരണങ്ങളുമൊക്കെ ധരിച്ച മാനസിയുടെ വിവാഹ ലുക്കും ഐശ്വര്യയുടേതു പോലുണ്ടെന്നാണ് പലരുടെയും കമന്റുകൾ. ജോധാ അക്ബർ എന്ന ചിത്രത്തിലെ ഐശ്വര്യയുടെ ലുക്കിനെ ഓർമപ്പെടുത്തുന്നതാണ് മാനസിയുടെ വെഡ്ഡിങ് അപ്പിയറൻസ് എന്നാണ് പലരും പറയുന്നത്. 

ഐശ്വര്യ റായിയുടെ ചിത്രങ്ങളിലെ സംഭാഷണങ്ങൾക്കും ​ഗാനങ്ങൾക്കുമൊപ്പം അഭിനയിക്കുന്ന വീഡിയോകൾ പങ്കുവച്ചാണ് മുപ്പത്തിമൂന്നുകാരിയായ മാനസി ടിക്ടോക്കിൽ താരമായത്. ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ ഐശ്വര്യയെപ്പോലെ ചുവപ്പു ലെഹം​ഗയിൽ അണിഞ്ഞൊരുങ്ങിയ ചിത്രം പങ്കുവച്ചതോടെയാണ് മാനസി ഐശ്വര്യയുടെ അപരയെന്ന് പറഞ്ഞ് നിരവധി പേർ കമന്റ് ചെയ്തത്. 

Content Highlights: Aishwarya Rai Bachchan's Lookalike, Manasi Naik Ties Knot With Pardeep Kharera