ആരാധകരും സുഹൃത്തുക്കളും കാത്തിരുന്ന വിവാഹത്തിന് ഇന്ന് തിരുവമ്പാടി ഭഗവതിയുടെ മുന്നില്‍ സാഫല്യം. കന്നട നിര്‍മ്മാതാവായ നവീനാണ്  ഏറെ നാളത്തെ പ്രണയത്തിന്  ശേഷം മലയാളികളുടെ പ്രിയപ്പെട്ട ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

bhavana
Image Credit: facebook 

ഭാവനയെ വധുവിന്റെ വേഷത്തില്‍ കാണാന്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്.  സിനിമയില്‍ വധുവിന്റെ വേഷത്തില്‍ നിരവധി തവണ കാമറയ്ക്ക് മുന്നിലെത്തിയ ഭാവന സ്വന്തം വിവാഹത്തിന് എത്തിയത് അതിലും സുന്ദരിയായാണ്. സിംപിള്‍ എലഗന്റ്.

bhavana
Image Credit: facebook 

ഒറ്റവാക്കില്‍ ഭാവനയുടെ മണവാട്ടിലുക്കിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ടെംപിള്‍ ജ്വല്ലറി ഡിസൈനിലുള്ള ആഭരണങ്ങള്‍ തിരഞ്ഞെടുത്തത് ഭാവനയെ ദേവ വധുവിനെ പോലെ മനോഹരിയാക്കി...

bhavana
Image Credit: facebook 

ഭാവനയുടെ ക്യൂട്ട് ലുക്കിന് ഏറെ ഇണങ്ങുന്നതായിരുന്നു ഗോള്‍ഡന്‍ നിറത്തില്‍ പ്രത്യേക ഡിസൈനര്‍ വര്‍ക്കുകള്‍ ചെയ്ത സാരി. കൂടെ ആന്റിക് ടെംപിള്‍ ജ്വല്ലറി ഡിസൈനിലുള്ള രണ്ടേ രണ്ട് മാലകളും. വളകളും കമ്മലും ടെംപിള്‍ ഡിസൈന്‍ തന്നെ.

bhavana marriage
ഫോട്ടോ: എം.വി സിനോജ്‌

ചുവന്ന കല്ലുകള്‍ പതിച്ച  നെറ്റിചുട്ടി, മുടി വട്ടത്തില്‍ പിറകിലേക്ക് കെട്ടി മുല്ലപ്പുക്കള്‍ കൊണ്ട് അലങ്കരിച്ചു. ചുവന്ന നിറത്തിലുള്ള ലിപ്‌സിറ്റ്.  സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസിന്റെ രണ്ട് കൈകളും രണ്ട് വ്യത്യസ്ത രീതിയിലാണ് ഡിസൈന്‍ ചെയ്തത്. ശ്രീകൃഷ്ണന്റെ ചിത്രം ബ്ലൗസിന്റെ കൈകളില്‍ വ്യത്യസ്ത നിറങ്ങളില്‍ ആലേഖനം ചെയ്തിരുന്നു. 

 

bhavana
Image Credit: facebook 

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രെഞ്ജുവാണ് ഭാവനയെ അണിയിച്ചൊരുക്കിയത്.

 Content Highlight: Actress bhavana wedding with Kannada Producer Naveen